ഇലഞ്ഞി : വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്, ഇലഞ്ഞി കോളേജ് യൂണിയൻ ഉത്ഘാടനവും ഫ്രഷേഴ്സ് ഡേ- ക്രിസ്മസ് ആഘോഷങ്ങളും സംഘടിപ്പിച്ചു. എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ അനൂപ് കെ ജെ ഔദ്യോഗിക ഉത്ഘാടന കർമം നിർവഹിച്ചു.തുടർന്ന് കോളേജ് ഡയറക്ടർ റിട്ടയേർഡ് വിംഗ് കമാൻഡർ പ്രമോദ് നായർ, രജിസ്ട്രാർ പ്രൊഫ്. സുബിൻ പി എസ്, ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ . ഫെഡ് മാത്യു എന്നിവർ പ്രസംഗിച്ചു.
Advertisements
എഞ്ചിനീയറിങ് കോളേജ് യൂണിയൻ ചെയർമാൻ അജ്മൽ സിയാദ്, ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ ചെയർമാൻ അനുഗ്രഹ് പി ശിവൻ എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കായികമത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങും തുടർന്ന് വിദ്യാർത്ഥികളുടെ നിരവധി കലാപരിപാടികളും, ചടങ്ങിന് മാറ്റ് കൂട്ടാൻ മ്യൂസിക് ഷോയും സംഘടിപ്പിച്ചു.