കണ്ണൂർ : അപകടകരമായ രീതിയിൽ ബസ് സ്റ്റാൻഡിലേക്ക് പാഞ്ഞ് കയറിയ രണ്ട് സ്വകാര്യ ബസുകൾ മട്ടന്നൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. കണ്ണൂർ- ഇരിട്ടി റൂട്ടിലോടുന്ന ഡോൾഫിൻ, തലശ്ശേരി- ഇരിട്ടി റൂട്ടിലോടുന്ന മൂൺഷാ എന്നീ ബസുകളാണ് കസ്റ്റഡിയിൽ എടുത്തത്.
Advertisements
ശനിയാഴ്ച രാവിലെ പത്ത് മണിയോടെ ആണ് സംഭവം. ഇരിട്ടിയിലേക്ക് പോകുന്നതിനായി ഇരു ബസുകളും മത്സരിച്ച് സ്റ്റാൻഡിലേക്ക് ഓടിച്ചു കയറ്റുക ആയിരുന്നു. ഇതിനിടെ ബസുകൾ തമ്മിൽ കൂട്ടിയിടിക്കുകയും ചെയ്തു. തുടർന്ന് യാത്രക്കാർ പ്രതിഷേധിക്കുകയും ബസുകൾ തടഞ്ഞിടുകയും ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് എസ്.ഐ കെ.വി ഉമേശന്റെ നേതൃത്വത്തിൽ പോലീസെത്തി ബസുകൾ കസ്റ്റഡിയിൽ എടുത്തു. ബസ് ജീവനക്കാർക്ക് എതിരേ കേസെടുത്തു. അപകടമുണ്ടാക്കും വിധം മത്സരിച്ചോടുന്ന ബസുകൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.