ചാമക്കാല നഹ്ജുർറശാദ് ഇസ്‌ലാമിക് കോളേജിൻ്റെ പതിനേഴാം വാർഷിക സമ്മേളനത്തിന് സമാപനമായി

ചാമക്കാല നഹ്ജുർറശാദ് ഇസ്‌ലാമിക് കോളേജിൻ്റെ പതിനേഴാം വാർഷിക സമ്മേളനത്തിന് സമാപനമായി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും സനദ് ദാനവും നിർവ്വഹിച്ചു. നഹ്ജുർറശാദ് ട്രസ്റ്റ് വൈസ് ചെയർമാൻ വി.എ.ഹസൻ അഹമദ് അധ്യക്ഷത വഹിച്ചു.

Advertisements

ട്രസ്റ്റ് ചെയർമാൻ ടി.എം.ഹൈദർ ഹാജി ആമുഖ പ്രഭാഷണം നടത്തി. ദാറുൽ ഹുദാ വൈസ് ചാൻസലർ ഉസ്താദ് ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ് വി സനദ് ദാന പ്രഭാഷണം നടത്തി. ‘നന്മ ചെയ്യാം, സ്വർഗം നേടാം’ എന്ന വിഷയത്തിൽ എ.എം.നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സഫറലി ഇസ്മാഈൽ, ജാബിർ അബ്ദുൽ വഹാബ്, പി.ബി.അബ്ദുൽ ജബ്ബാർ, പി.ഐ.സഫറലി, കെ.കെ.സുലൈമാൻ ദാരിമി, ശിയാസ് സുൽത്താൻ അജ്മാൻ എന്നിവർ സംസാരിച്ചു. നേരത്തെ നടന്ന ചടങ്ങിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ സനദ് വസ്ത്ര വിതരണം നടത്തി.

Hot Topics

Related Articles