റബർ ബോർഡ് ഇല്ലാതാക്കുന്നത് കർഷകരെ തകർക്കാനുള്ള നീക്കം. അഡ്വ: ഫിൽസൺ മാത്യൂസ്

പുതുപ്പള്ളി:: റബർ ബോർഡ് ഇല്ലാതാക്കാനുള്ള നീക്കം റബർ കർഷകരെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് യു.ഡി.എഫ്.ജില്ലാ കൺവീനർ അഡ്വ: ഫിൽസൺ മാത്യൂസ് . കർഷകരെ ദ്രോഹിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്നും ഫിൽസൺ പറഞ്ഞു. റബർ കർഷകരെ ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര നടപടിക്കെതിരേ റബർ ബോർഡ് ഓഫിസിന് മുമ്പിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.കർഷകറബർ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ മുൻ യു.ഡി.എഫ് ഗവൺമെൻ്റ് നടപ്പാക്കിയ റബർ വിലസ്ഥിരതാ പദ്ധതി പുനരാരംഭിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറിന്റെ കർഷക ദ്രോഹ നിലപാടും കേന്ദ്ര സർക്കാരിന്റെ അനിയന്ത്രിതമായ റബർ ഇറക്കുമതിയും കാരണം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ റബർ വിലയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ ആവശ്യമുള്ളതിന്റെ ഇരട്ടിയിലേറെ റബറാണ് ഇറക്കുമതി ചെയ്തത്. ഇതാണ് ആഭ്യന്തര വിപണിയിൽ റബറിന്റെ വില കുത്തനെ ഇടിയാൻ വഴിയൊരുക്കിയത്. വില തകർന്നതോടെ റബർ പാൽ സംഭരണം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. റബർ കടകളിൽ ഷീറ്റ് സംഭരണവും പൂർണമായും നടക്കുന്നില്ല. ഈ സാഹചര്യത്തിൽ റബറിൻ്റെ അടിസ്ഥാന വില 250 രൂപയായി നിജപ്പെടുത്തി, വിലസ്ഥിരതാ പദ്ധതിയുടെ ആനുകൂല്യം കർഷകർക്ക് ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും റബർ ഇറക്കുമതി നിർത്തിവെയ്ക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും അഡ്വ.ഫിൽസൺ മാത്യൂസ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സാം കെ. വർക്കി അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്തംഗംങ്ങളായ നിബു ജോൺ , പി കെ വൈശാഖ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ. നേതാക്കളായ സാബു പുതുപ്പറമ്പിൽ സിബി ജോൺ , വി.എ മോഹൻദാസ് ,കെ.ബി ഗിരീശൻ , റെജിമോൻ ജോസഫ് , ജിനു കെ പോൾ എന്നിവർ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.