വാകത്താനം ഗ്രാമപഞ്ചായത്തിന്റെ വിദ്യാലയ ആരോഗ്യ ജാഗ്രത പരിപാടിക്ക് തുടക്കമായി

പുതുപ്പള്ളി : തോട്ടയ്ക്കാട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വാകത്താനം ഗ്രാമപഞ്ചായത്തിന്റെയും വാകത്താനം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൗമാരക്കാർക്കായി ക്ലാസും പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. ആരോഗ്യപരിപാടിയുടെയും പകർച്ചവ്യാധി ബോധവത്കരണത്തിന്റെയും ഭാഗമായി ” ജീവനും ജീവിതവും” എന്ന വിഷയത്തിൽ നടന്ന ബോധവത്കരണ ക്ലാസ്സും പോസ്റ്റർ പ്രദർശനവും മാടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സാണ്ടർ പ്രാകുഴി ഉദ്ഘാടനം ചെയ്തു. വിദ്യാലയ ആരോഗ്യ ജാഗ്രത സമിതിയുടെയും മെഡിക്കൽ ക്യാമ്പിന്റെയും ഉത്‌ഘാടനം വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ റോസമ്മ മത്തായി നിർവഹിച്ചു.യോഗത്തിൽ ഏഴാം വാർഡ് മെമ്പർ ഷിജി സോണി അധ്യക്ഷയായി. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിലെ സർവയലൻസ് ഓഫീസർ ഡോക്ടർ കെ കെ ശ്യാംകുമാർ , കോട്ടയം മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് പി കെ സുധൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വംനൽകി.
മാടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ബീനാ കുന്നത്ത്, സ്കൂൾ പ്രിൻസിപ്പൽ വി എച്ച് ഷീജ, മെഡിക്കൽ ഓഫീസർ ഡോക്ടർ സിജി വർഗ്ഗീസ്, പി ടി എ പ്രസിഡന്റ്‌ രാജി, പി ടി എ വൈസ് പ്രസിഡന്റ്‌ ശശികുമാർ എന്നിവർ സംസാരിച്ചു.വാകത്താനം പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും ബോധവതകരണ ക്ലാസ്സ്‌ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതുപ്പള്ളി സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ വിദ്യാർത്ഥികളാണ് പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചത്.യോഗത്തിൽ വാകത്താനം സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ. എ ജയൻ സ്വാഗതവും ഹെഡ് മിസ്ട്രസ് ശോഭന നന്ദിയും പറഞ്ഞു.

Advertisements

Hot Topics

Related Articles