തിരുവനന്തപുരം വർക്കലയിൽ 17കാരിയെ ആൺ സുഹൃത്തുക്കൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം: തുമ്പില്ലാതിരുന്ന കേസിൽ പ്രതിയെ കുടുക്കിയത് പോലീസിന്റെ അന്വേഷണ മികവ് : നിർണായകം ആയത് കോട്ടയത്തുനിന്ന് എത്തിയ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട അന്വേഷണ സംഘത്തിന്റെ മികവ്

വർക്കല : വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ആണ്‍ സുഹൃത്ത് കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായകമായത് പൊലീസിന്റെ അന്വേഷണ മികവ്. പെൺകുട്ടിയുടെ സുഹൃത്തായിരുന്നു പ്രതിയെ മൂന്നു മണിക്കൂറിനുള്ളിൽ തന്നെ പോലീസ് പിടികൂടുകയായിരുന്നു. വടശ്ശേരി സ്വദേശിനി സംഗീത (17)എ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പള്ളിക്കല്‍ സ്വദേശി ഗോപുവിനെപോലീസ് പിടികൂടിയത്. യാതൊരു തെളിവുമില്ലാത്ത കേസിൽ മൂന്നു മണിക്കൂറിനകം പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ കോട്ടയം സ്വദേശിയുമായ പോലീസ് ഉദ്യോഗസ്ഥനും ഉണ്ടെന്നത് അഭിമാനമായി മാറി. 

Advertisements

കോട്ടയം കുമരകം സ്വദേശിയും വർക്കല പൊലീസ് സ്റ്റേഷനിലെ എ.എസ്. ഐയുമായ പി.എൻ മനോജും നിർണ്ണായകമായ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇന്നലെ അര്‍ദ്ധ രാത്രിയോടെ ഉണ്ടായ സംഭവം മണിക്കൂറുകൾക്ക് അകം തന്നെ വർക്കല പൊലീസ് സ്റ്റേഷനിൽ അറിഞ്ഞിരുന്നു. സംഭവം വർക്കല പോലീസ് സ്റ്റേഷനിൽ അറിയുമ്പോൾ മനോജ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. മനോജ് പോലീസ് സ്റ്റേഷൻ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും ഉടൻതന്നെ കുട്ടിയെ എത്തിച്ച ആശുപത്രിയിൽ എത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശുപത്രിയിൽ എത്തി കുട്ടിയുടെ മാതാപിതാക്കളോട് വിവരം തിരക്കിയെങ്കിലും കൃത്യമായ വിവരങ്ങൾ ഒന്നും ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. കുട്ടിയുടെ മൊബൈൽ ഫോൺ കാണാനില്ലെന്ന് വിവരം കൂടി ലഭിച്ചതോടെ ആദ്യം മൊബൈൽ ഫോൺ കണ്ടെത്താനായി പോലീസിന്റെ ശ്രമം. ഈ മൊബൈൽ ഫോണിൻറെ ടവർ ലൊക്കേഷൻ എടുത്തപ്പോൾ ഒരു നിശ്ചിത സ്ഥലത്താണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പോലീസിന്റെ പിടിയിലായത്. 

കോട്ടയം ജില്ലയിൽ മുൻപ് നിരവധി കേസുകൾ അന്വേഷിച്ചു തെളിയിച്ച മികവുമായാണ് പി എൻ മനോജ് വർക്കലയിൽ എത്തിയത്. ഈ അന്വേഷണ പരിചയമാണ് 17കാരിയുടെ കൊലക്കേസിൽ പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. ഇത്തരം സംഭവങ്ങളിൽ പ്രതികൾ സാധാരണ സ്വീകരിക്കുന്ന സമീപനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതോടെയാണ് പ്രതിയെ അതിവേഗം തന്നെ കണ്ടെത്താൻ സാധിച്ചത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ കണ്ടെത്തിയ അന്വേഷണ സംഘത്തിൻറെ മികവ് ഇതിനോടകം തന്നെ ചർച്ച ആയിട്ടുമുണ്ട്. 

Hot Topics

Related Articles