‘അരങ്ങിൽ ‘ സാംസ്‌ക്കാരിക നായകർക്ക് ആദരം : ആഘോഷമായി അയ്മനം ഫെസ്റ്റ്

കോട്ടയം: അയ്മനം ഫെസ്റ്റിനോടനുബന്ധിച്ച്   

Advertisements

നടന്ന സാംസ്‌ക്കാരിക സമ്മേളനം മുൻ എം.എൽ.എ. വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. പരസ്പരം മാസിക എഡിറ്റർ ഔസേഫ് ചിറ്റക്കാട്ട് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരവും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ മുഖ്യാഥിതിയായി.  ചടങ്ങിൽ മാടവന ബാലകൃഷ്ണപിള്ള, മാതംഗി സത്യമൂർത്തി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ഡോ. പി. ആർ. കുമാർ, അയ്മനം ജോൺ,  കലാമണ്ഡലം മുരളീകൃഷ്ണൻ, ജിജോ ഗോപി കരീമഠം, ബെന്നി പൊന്നാരം, കുമ്മനം ഹരീന്ദ്രനാഥ്, കുമ്മനം ഉപേന്ദ്രനാഥ്, അജി ജോസ്, എസ.് ശ്രീകാന്ത് അയ്മനം , തുറവൂർ നാരായണ പണിക്കർ, സത്യൻ നാരായണൻ, ബേബി നാരായണൻ എന്നിവരെ സഹകരണ – സാംസ്കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ ആദരിച്ചു. വൈകിട്ട് ഏഴിന് നാടൻപാട്ട് ‘പട അരങ്ങേറി.

Hot Topics

Related Articles