കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി നാല് ബുധനാഴ്ച വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യരുപടി, സെന്റ് മേരി, കളമ്പാട്ടുചിറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാനം ജംഗ്ഷൻ ,ചൂരക്കുറ്റി , കന്നു കുഴി ,ആറാട്ട് ചിറ ,മക്രോണി നമ്പർ രണ്ട്, ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള കരിക്കണ്ടം ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5.30 വരെ വേരാനാൽ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ശാന്തി, കബിപടി ട്രാൻസ്ഫോമറകളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചേന്നാമറ്റം ക്രഷർ, അപ്പച്ചിപടി , മരോട്ടിപ്പുഴ, പൊടിമറ്റം ട്രാൻസ്ഫോർമറുകളിൽ ഭാഗീകമായും ഇടയ്ക്കാട്ടുകുന്ന്, താവളത്തിൽപടി , എസ്.എൻ.പുരം അമ്പലം ഭാഗങ്ങളിൽ 9.30 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 9 മുതൽ 5 വരെ വർക്ക് ഉള്ളതിനാൽ പയസ്മൗണ്ട്, പയസ്മൗണ്ട് പള്ളി, കിഴക്കൻമറ്റം എന്നീ പ്രദേശങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 8 മുതൽ 5 വരെ എച്ച് ടി വർക്ക് ഉള്ളതിനാൽ പൂവാനിക്കാട്, ക്രഷർ, മൈലാടി, ചേറ്റുതോട്, ചേറ്റുതോട് ടവർ,
കിണറ്റുകര എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണ്.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണ്ണാനി, കൂട്ടുങ്കൽ കുന്നപ്പള്ളി കുളം ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.