ഗർഭിണിയായ യുവതി വീട്ടിൽ തൂങ്ങിമരിച്ചു

ഗർഭിണിയായ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തേർത്തല്ലിയിലെ അമ്മനത്ത് മധു രോഹിണി ദമ്പതികളുടെ മകളാണ്.
ഇന്നലെ സന്ധ്യയോടെയാണ്. മേഘയെ കിടപ്പുമുറിയിലെ ഫാൻ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടത്.

Advertisements

അമ്മ രോഹിണി തേർത്തല്ലി പെട്രോൾപമ്പ് ജീവനക്കാരിയാണ്, ഇവർ വീട്ടിലുണ്ടായിരുന്നില്ല.അച്ഛൻ പുറത്തുപോയി തിരിച്ചുവന്നപ്പോൾ വിളിച്ചിട്ട് കേൾക്കാതിരിക്കുകയും, വാതിൽ അകത്തുനിന്നും അടച്ച നിലയിലായതിനാൽ ജനൽവഴി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ വാതിൽ പൊളിച്ച് അകത്തുകടന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഞ്ച് മാസം മുമ്പാണ് കടമ്പേരി ക്ഷേത്രത്തിന് സമീപത്തെ കാക്കാംകോവിൽ വടക്കിനകത്ത് വീട്ടിൽ ഉണ്ണികൃഷ്ണനുമായി മേഘയുടെ വിവാഹം നടന്നത്. തളിപ്പറമ്പിലെ മൈ-ജി എന്ന ഷോപ്പിലെ ജീവനക്കാരായിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.

രണ്ട് ദിവസം മുമ്പാണ് ഭർത്താവിന്റെ വീട്ടിൽ നിന്നും മേഘ സ്വന്തം വീട്ടിലെത്തിയത്. മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.ആലക്കോട് പോലീസ് ഇന്ന് തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തും. മിഥുൻ രാജാണ് സഹോദരൻ.

Hot Topics

Related Articles