കോഴിക്കോട്ടെ കലോത്സവ വേദിയിൽ ചിക്കനും മട്ടണും വിളമ്പണോ ? സോഷ്യൽ മീഡിയയിൽ വൈറലായി ചർച്ച ; പഴയിടത്തിന്റെ സദ്യ ശുദ്ധ അശ്ലീലമാകുന്നോ 

കോട്ടയം : കോഴിക്കോട്ടെ സ്കൂൾ കലോത്സവ വേദിയിൽ ചിക്കനും മട്ടണും ബീഫും വിളമ്പണോ ? കലോത്സവത്തിന് മുൻപ് ആരംഭിച്ച ചർച്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. കലോത്സവ വേദിയിലെ പാചകപ്പുരയിൽ സദ്യ വയ്ക്കുന്ന പഴയിടം മോഹനൻ നമ്പൂതിരിയെ കേരളത്തിന്റെ പുരോഗമനത്തിന്റെ  അടയാളമായി കണ്ട് അശോകൻ ചെരുവിൽ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും കലോത്സവ ഭക്ഷണം ചർച്ചയായത്. ഇതിന് പിന്നാലെ 24 ന്യൂസിലെ അവതാരകനായിരുന്ന ഡോ. അരുൺ കുമാർ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്ക് വച്ചതോടെ വിഷയം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി. 

Advertisements

അശോകൻ ചെരുവിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭക്ഷണം പാകം ചെയ്യുന്ന ബ്രാഹ്മണൻ കേരളത്തിൽ നടന്ന നവോത്ഥാനത്തിൻ്റെ സംഭാവനയാണ്. തുണിയലക്കുന്ന, നിലമുഴുന്ന, വിറകുവെട്ടുന്ന, കല്ലുടക്കുന്ന, ചെരിപ്പുകുത്തുന്ന നമ്പൂതിരിമാരും ഇന്നുണ്ട്. അവരൊക്കെ വെളിച്ചത്തു വരട്ടെ.

(ശുചീകരണവേലക്ക് സവർണ്ണ ജാതിക്കാർക്ക് പ്രത്യേക സംവരണവും അനുവദിക്കാവുന്നതാണ്.) 

“നമ്പൂതിരിയെ മനുഷ്യനാക്കണം” എന്ന ഇ.എം.എസിൻ്റെ ഓങ്ങല്ലൂർ പ്രസംഗം കേട്ട് ആവേശഭരിതനായി പട്ടാമ്പി ചന്തയിൽ നിന്ന് കൈക്കോട്ടു വാങ്ങുന്ന ഒരു നമ്പൂതിരിയെക്കുറിച്ച് വി.ടി.യുടെ ഒരു ചെറുകഥയുണ്ട്.

അരുൺ കുമാറിന്റെ ഫെയ്സ്ബുക്ക്  പോസ്റ്റ് 

ജാതി പ്രവർത്തിക്കുന്നത് ശുദ്ധി – അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിതവെജിറ്റേറിയൻ ഭക്ഷണം എന്ന രൂപത്തിൽ എത്താറുണ്ട്. ഭൂരിപക്ഷം കുട്ടികളും നോൺ വെജ് ആയ കലോത്സവത്തിൻ ഈ വെജിറ്റേറിയൻ ഫണ്ടമെൻ്റലിസം ജാതി വിശ്വാസത്തിൻ്റെ പ്രതിഫലനമാണ്. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. നല്ല കോയിക്കോടൻ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്ക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോൽക്കുന്നത് ഇങ്ങനെയൊക്കെയാണ്. സവർണ്ണൻ ദേഹണ്ഡപുരയിൽ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളുംആഘോഷപൂർവ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തിൽ ശുദ്ധികലർത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്.

ജിനേഷ് പി.എസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് 

കലോത്സവ, കായികോത്സവ പരിപാടികളിൽ ഒക്കെ വിളമ്പേണ്ടത് നോർമൽ ഭക്ഷണമാണ്.

മനുഷ്യരുടെ സ്വാഭാവിക ഭക്ഷണം എന്നത് വെജിറ്റേറിയൻ അല്ല. നോൺ വെജ് ഉൾപ്പെട്ടതാണ് സ്വാഭാവിക ഭക്ഷണം. 

സർക്കാർ നടത്തുന്ന പൊതു പരിപാടികളിൽ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നത് അശ്ലീലമാണ്. വെജിറ്റേറിയൻ ഭക്ഷണമാണ് ശുദ്ധം എന്നൊക്കെ പറയുന്നത് ബ്രാഹ്മണ്യ വാദമാണ്. ഒരു സെക്കുലർ സ്റ്റേറ്റിലെ, സെക്കുലർ വേദിയിൽ ഇങ്ങനെയൊരു വാദത്തിന് പ്രസക്തിയേ ഇല്ല.

കുരുമുളകിട്ട് മൊരിച്ച മത്തി/അയല ഫ്രൈ, ഒരു ലേശം ബീഫ് കറി, അല്ലെങ്കിൽ പോർക്കോ, ചിക്കനോ ഒക്കെ ഉൾപ്പെടുത്തി ഒരു ഊണ് കഴിച്ചാലുള്ള സുഖം… അവിടെയാണ് വെജിറ്റേറിയൻ സദ്യ വിളമ്പുന്നത്! രണ്ടും തമ്മിൽ താരതമ്യം ചെയ്യാൻ പോലും പറ്റില്ല.

പിന്നെ നോൺവെജ് കഴിക്കാത്തവർ കഴിക്കണമെന്ന് നിർബന്ധമൊന്നുമില്ല. അവർക്ക് മെനുവിലെ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാമല്ലോ. 

നമുക്ക് വേണ്ടത് വെജിറ്റേറിയൻ ഭക്ഷണം ആണ് ശുദ്ധം എന്ന ബ്രാഹ്മണ്യ വാദമല്ല. വേണ്ടത് മനുഷ്യരുടെ സ്വാഭാവിക ഭക്ഷണമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.