തിരുനക്കര എൻ എൻ എസ് കരയോഗത്തിൽ ധനു മാസത്തിരുവാതിര ആഘോഷം ഇന്ന്

കോട്ടയം : തിരുനക്കര 685-)0 നമ്പർ എൻ എസ് എസ് കരയോഗത്തിൽ തിരുവാതിര ആഘോഷം.അഞ്ചിന് വൈകിട്ട് എട്ടങ്ങാടി ചടങ്ങുകൾ കരയോഗങ്ങൾ ആഘോഷമാക്കി. ഇന്ന് തിരുവാതിര നാളിൽ വൈകിട്ട് 7നു തിരുവാതിര കളി, തിരുവാതിര പുഴുക്ക്, മറ്റു ചടങ്ങുകൾ എന്നിവ ഉണ്ടാകും.

Advertisements

കരയോഗത്തിലേ അംഗങ്ങൾ ചേർന്ന് തിരുവാതിരക്കായി ഒരുക്കങ്ങൾ നടത്തി.തിരുവാതിര കളിക്കായുള്ള വനിതാ അംഗങ്ങളുടെ പരിശീലനവും നടന്നു.ധനു മാസത്തിലെ തിരുവാതിര വളരെ പ്രധാനമാണ്.നെടുമങ്ങാല്യത്തിനായി വിവാഹിതരും , ഇഷ്ടമംഗല്യത്തിനായി കന്യകകളും തിരുവാതിര നോൽക്കുന്നു.

Hot Topics

Related Articles