ന്യൂസ് ഡെസ്ക് : ഷവര്‍മ, അല്‍ഫാം, കുഴിമന്തി എന്നിവയ്ക്ക് കൂടുതല്‍ രുചി പകരുന്ന ഘടകമാണ് അതിനൊപ്പം ലഭിക്കുന്ന മയോണൈസ്. എന്നാല്‍ അതീവ ശ്രദ്ധയോടെ വേണം മയോണൈസ് തയ്യാറാക്കാന്‍. മയോണൈസില്‍ നിന്ന് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
ശരിയായ രീതിയില്‍ മയോണൈസ് പാകം ചെയ്തില്ലെങ്കില്‍ അത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മനസ്സിലാക്കുക. പൊതുവെ വീടുകളില്‍ പോലും പച്ചമുട്ടയിലാണ് മയോണൈസ് ഉണ്ടാക്കുന്നത്. ഇത് ശരിയായ രീതിയല്ല. സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. പച്ചമുട്ട ആരോഗ്യത്തിനു ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുകൊണ്ട് മയോണൈസ് ഉണ്ടാക്കാനുള്ള മുട്ടപാസ്ചറൈസ് ചെയ്യണം. ചെറിയ തോതിലെങ്കിലും വേവിച്ച മുട്ട ഉപയോഗിച്ച് വേണം മയോണൈസ് തയ്യാറാക്കാന്‍.
കേരളത്തിലെ ഹോട്ടലുകളില്‍ പൊതുവെ മയോണൈസ് ഒന്നിലധികം ദിവസങ്ങളില്‍ സൂക്ഷിക്കുന്നതായി കണ്ടിട്ടുണ്ട്. ഇത് ശരിയായ രീതിയല്ല. മയോണൈസ് ഓരോ ദിവസവും മാറ്റി കൊണ്ടിരിക്കണം. ഒന്നിലധികം ദിവസം മയോണൈസ് സൂക്ഷിക്കരുത്.