ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടാന്‍ശ്രമം: പ്രതി അറസ്റ്റില്‍

ആലപ്പുഴ :ഹോംസ്റ്റേ ഉടമയെ ഹണി ട്രാപ്പിൽ പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നു പൊലീസ് പിടികൂടി. തൃശൂർ താന്ന്യം പഞ്ചായത്ത് കീഴ്പള്ളിക്കര കല്ലിങ്ങൽ വീട്ടിൽ എ.സൽമാനെയാണ് (28) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

മാരാരിക്കുളം വാറാൻ കവലയ്ക്ക് സമീപം ഹോം സ്റ്റേ നടത്തുന്നയാളെ തൃശൂരിലെ മാളയിലും ചെറുതുരുത്തിയിലും താമസിപ്പിച്ച് മർദിക്കുകയും 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് സൽമാൻ. ‌ഒരു വർഷം മുൻപായിരുന്നു സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസിൽ പ്രതിയായത്തോടെ ഒളിവിൽ പോയ ഇയാൾ വിദേശത്തേക്ക് കടന്നു. ഇന്നലെ വിദേശത്തു നിന്നു മടങ്ങി വരവേ ഇയാളെ വിമാനത്താവള അധികൃതർ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Hot Topics

Related Articles