ലെയ്ന്‍ ട്രാഫിക് ലംഘനം: കൂടുതല്‍ പിഴ ഈടാക്കിയതില്‍ ആലപ്പുഴ ജില്ല മുന്നില്‍

ആലപ്പുഴ: ലെയ്ൻ ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താൻ മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജില്ലയിൽ പിഴ ഇനത്തിൽ ആകെ ഈടാക്കിയത് 9,38,900 രൂപ. ലെയ്ൻ ട്രാഫിക് ലംഘിച്ച 319 വാഹനങ്ങൾ ഉൾപ്പെടെ 675 വാഹനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

Advertisements

അരൂർ മുതൽ ചേർത്തല വരെയാണ് ജില്ലയിൽ നാലുവരിപ്പാതയുള്ളത്. നാലുവരിപ്പാതയുടെ നീളം കുറവാണെങ്കിലും താരതമ്യേന നിയമ ലംഘനങ്ങൾ കൂടുതലാണെന്നാണ് പരിശോധനയിൽ മനസ്സിലായത്. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ തുക പിഴ ഈടാക്കിയതും കേസുകൾ റജിസ്റ്റർ ചെയ്തതും ആലപ്പുഴ ജില്ലയിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിശോധനയിൽ ദേശീയപാതയിലൂടെ സ്വകാര്യ ബസുകൾ അനധികൃതമായി സർവീസ് നടത്തുന്നതായും കണ്ടെത്തി. ടൂറിസ്റ്റ് ബസുകൾ എറണാകുളം ജില്ലയിൽ നിന്ന് തെക്കോട്ട് സർവീസ് നടത്തുന്നു. ടിക്കറ്റ് നൽകാതെ പണം വാങ്ങിയാണ് ഇത്തരം ബസുകൾ സർവീസ് നടത്തുന്നത്. പലപ്പോഴും ഇത്തരം ബസുകൾ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നുണ്ടെന്നും അമിതവേഗത്തിലാണ് സർവീസെന്നും പരാതിയുണ്ട്.

ജില്ലയിൽ ചേർത്തല, ആലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ നിന്നുള്ള മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു പുറമേ പത്തനംതിട്ട ജില്ലയിലെ അടൂർ, മല്ലപ്പള്ളി, തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും  പരിശോധനയിൽ പങ്കെടുത്തു.  

Hot Topics

Related Articles