തിരുവല്ല : കവിയൂർ ഞാലിക്കണ്ടത്ത് വൻ തീ പിടുത്തം. പ്രദേശത്ത് ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന ഷെഡ്ഡിന് തീ പിടിച്ച് സാധനങ്ങൾ കത്തി നശിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. കവിയൂർ ഞാലിക്കണ്ടം കലേക്കാട്ടിൽ വീടിനു സമീപത്തെ ഷെഡിനാണ് തീ പടർന്ന് പിടിച്ചത്. ഇവിടെ പഴയ ടയറുകളും , ആക്രിസാധനങ്ങളും സൂക്ഷിച്ചിരുന്നു.
ഈ ഷെഡിനു തീപിടിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചത്. തിരുവല്ല യിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് അഗ്നി രക്ഷാ സേനാ സംഘത്തിനൊപ്പം ചെങ്ങന്നൂർ, പത്തനംതിട്ട , കോട്ടയം, ചങ്ങനാശ്ശേരി
മാവേലിക്കര എന്നിവിടങ്ങളിൽ നിന്നുള്ള സംഘം എത്തി മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീ നിയന്ത്രിക്കാൻ ഫോം വെള്ളവും മിക്സ് ചെയ്താണ് ഒഴിച്ചത്. തിരുവല്ല സ്റ്റേഷൻ ഓഫീസർ ആർ ബാബുവിന്റെയും, അസി. സ്റ്റേഷൻ ഓഫീസർ ശശിയുടേയും നേതൃത്യത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീ നിയന്ത്രിക്കുന്നതിനിടയിൽ തിരുവല്ല സ്റ്റേഷനിലെ ഫയർമാൻ സജുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിരുവല്ല സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
ടയറിന്റ മണമടിച്ചതിനെ തുടർന്ന് ആണ് ഇദേഹത്തിന് അസ്വസ്ഥത ഉണ്ടായത്. ഇദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.