പത്തനംതിട്ട തിരുവല്ല കവിയൂർ ഞാലിക്കണ്ടത്തെ ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തെ തീ പിടുത്തം; സ്ഥാപനം പ്രവർത്തിച്ചിരുന്നത് അനുമതികളൊന്നുമില്ലാതെ; പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും പ്രവർത്തിച്ചു; തീ പിടിച്ചത് ടയറിനു തീ കൊളുത്തിയപ്പോഴെന്നും സംശയം

തിരുവല്ല: കവിയൂർ ഞാലിക്കണ്ടത്തെ ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്ത് തീ പിടിച്ച സംഭവത്തിൽ സ്ഥാപനം പ്രവർത്തിച്ചിരുന്നത് അനുമതികളൊന്നുമില്ലാതെ. പഞ്ചായത്ത് ലൈസൻസില്ലാത്തെ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് നേരത്തെ തന്നെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഈ മെമ്മോ നിലനിൽക്കെയാണ് അനധികൃതമായി സ്ഥാപനം പ്രവർത്തിച്ചിരുന്നത്. രാത്രിയിൽ ടയറിനുള്ളിലെ കമ്പി എടുക്കുന്നതിനായി ടയറിന് തീ കൊടുത്തപ്പോൾ തീ ആളിപ്പടർന്നതാണ് എന്നാണ് സംശയിക്കുന്നത്.

Advertisements

ഞായറാഴ്ച രാത്രി ഒരു മണിയോടെ കവിയൂർ ഞാലിക്കണ്ടത്ത് ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന ഷെഡ്ഡിന് തീ പിടിച്ചാണ് സാധനങ്ങൾ കത്തി നശിച്ചത്. കവിയൂർ ഞാലിക്കണ്ടം കലേക്കാട്ടിൽ വീടിനു സമീപത്തെ ഷെഡിനാണ് തീ പടർന്ന് പിടിച്ചത്. ഇവിടെ പഴയ ടയറുകളും , ആക്രിസാധനങ്ങളും സൂക്ഷിച്ചിരുന്നു. ഈ കടയാണ് രാത്രിയിൽ തീ പിടിച്ച് തീ ആളിപ്പടർന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കവിയൂർ പഞ്ചായത്തിലെ തോട്ടഭാഗം പത്താം വാർഡും ഒൻപതാം വാർഡും കേന്ദ്രീകരിച്ചാണ് പാഴ് വസ്തുക്കൾ ശേഖരിക്കുന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. എട്ടു പേരാണ് ഈ സ്ഥാപനത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. തിരുവല്ല കോഴഞ്ചേരി റോഡിലാണ് ഈ സ്ഥാപനം ഉള്ളത്. ഇവിടെ വണ്ടിയെത്താനുള്ള സൗകര്യം അടക്കം കണക്കിലെടുത്താണ് ഇവിടെ ഇവർ സ്ഥാപനം പ്രവർത്തിപ്പിക്കുന്നത്. ഇത്തരത്തിലുള്ള മാലിന്യങ്ങളും, പാഴ് വസ്തുക്കളും റോഡരികിൽ ഉപേക്ഷിക്കുന്നതാണ് പതിവ്.

ഇന്നലെ തീ പിടിച്ച സ്ഥലത്ത് ടയർ സംഭരിച്ച ശേഷം പാഴ് വസ്തുക്കൾ ഇതിൽ നിന്നും ശേഖരിച്ച് വിൽക്കുകയാണ് ചെയ്യുന്നത്. എന്നാൽ, നേരത്തെ ഈ ടയർ കത്തിച്ച് ഇവർ ടയറിനുള്ളിലെ കമ്പി എടുത്തിരുന്നു. ഇതിനെതിരെ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി നൽകിയ ശേഷം ലൈസൻസ് എടുത്ത ശേഷം മാത്രമേ സ്ഥാപനം പ്രവർത്തിപ്പിക്കാവൂ എന്നു പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു.

ഇത്തരത്തിൽ ടയറുകൾ രാത്രിയിൽ കത്തിച്ച് കമ്പി വേർതിരിച്ച് എടുക്കുന്ന പ്രവർത്തനങ്ങൾ ഇവിടെ നടന്നിരുന്നു. ഈ കമ്പി വേർതിരിച്ചെടുക്കുന്നതിനായി ടയറിന് തീ കൊളുത്തുകയും, ഈ തീ ആളിപ്പടരുകയും ചെയ്തയാണ് സംശയിക്കുന്നത്. ഇതാകാം ഇത്തരത്തിൽ വൻ തീപിടുത്തതിന് കാരണമായതെന്നും സൂചനയുണ്ട്. തിരുവല്ല യിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് അഗ്‌നി രക്ഷാ സേനാ സംഘത്തിനൊപ്പം ചെങ്ങന്നൂർ, പത്തനംതിട്ട , കോട്ടയം, ചങ്ങനാശ്ശേരി
മാവേലിക്കര എന്നിവിടങ്ങളിൽ നിന്നുള്ള സംഘം എത്തി മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Hot Topics

Related Articles