സംവരണ സമരപ്രഖ്യാപന സമ്മേളനം 26 ന് എറണാകുളത്ത്

‘സംവരണം സാമൂഹിക നീതിക്ക്, ദാരിദ്ര്യ നിര്‍മാര്‍ജനത്തിനല്ല- സാമ്പത്തിക സംവരണം നിര്‍ത്തലാക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംവരണ സമര പ്രഖ്യാപന സമ്മേളനം ജനുവരി 26 ന് എറണാകുളത്ത് നടക്കുമെന്ന് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് മറൈന്‍ഡ്രൈവില്‍ നടക്കുന്ന സമ്മേളനം എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും.

Advertisements

അധികാരത്തിലും ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും വിഭവങ്ങളുടെ വിതരണത്തിലും സാമൂഹിക നീതി ഉറപ്പാക്കിയാല്‍ മാത്രമേ ജനാധിപത്യം യഥാവിധി സാക്ഷാല്‍ക്കരിക്കാന്‍ സാധിക്കൂ. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പൊതുമണ്ഡലങ്ങളില്‍ നിന്ന് തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്തപ്പെട്ട അടിസ്ഥാന ജനതയ്ക്ക് സാമൂഹിക നീതി ഉറപ്പാക്കുന്നതിനാണ് ഭരണഘടനാ ശില്‍പ്പികള്‍ സംവരണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. സംവരണം ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതിയല്ല. മറിച്ച് അധികാരത്തില്‍ നിന്നു പുറന്തള്ളപ്പെട്ടുപോയ സാമൂഹിക വിഭാഗങ്ങളുടെ പങ്കാളിത്തമാണ് ലക്ഷ്യംവെച്ചത്. സാമ്പത്തിക സംവരണത്തിന്റെ പേരില്‍ നടപ്പാക്കുന്ന മുന്നാക്ക സംവരണം സാമൂഹിക നീതി അട്ടിമറിക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ്. സാമൂഹിക സംവരണത്തെ അട്ടിമറിക്കുന്നതിന് കാര്യക്ഷമതാ വാദം ഉന്നയിച്ചവര്‍ തന്നെ സവര്‍ണ സംവരണത്തിന് അമിതാവേശം കാണിക്കുന്നത് പരിഹാസ്യമാണ്. രാജ്യത്തെ ദരിദ്രരില്‍ ബഹുഭൂരിപക്ഷവും അധ:സ്ഥിത ജനതയാണെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ച് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കു മാത്രം പ്രത്യേക സംവരണം നല്‍കുന്നത് അനീതിയും വഞ്ചനയുമാണ്. പ്രതിദിനം 2222 രൂപ വരുമാനമുള്ള മുന്നാക്കക്കാര്‍ ദരിദ്രരാണെന്ന കണ്ടെത്തല്‍ തന്നെ മുന്നാക്ക വിഭാഗങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്നവരോടുള്ള വഞ്ചന കൂടിയാണ്. രാജ്യത്തിന്റെ വിഭവാധികാരങ്ങള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യപ്പെടുന്നതിലൂടെ മാത്രമേ സാമൂഹിക നീതി ഉറപ്പാക്കാനാകൂ എന്ന ആശയമാണ് പാര്‍ട്ടി മുന്നോട്ടുവെക്കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിക്കും. സാമൂഹിക നീതിക്കുവേണ്ടി പോരാടുന്ന ആക്ടിവിസ്റ്റുകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് സംബന്ധിച്ചു.

Hot Topics

Related Articles