മീനച്ചിലാറിൻ്റെ തീരത്ത് പുഴ പുനരുജ്ജീവന സംഗമം ഡോ.സാബു തോമസ് ഉദ്ഘാടനം ചെയ്യും

മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ജനുവരി 23 തിങ്കളാഴ്ച വൈകിട്ട് 4:30ന് മീനച്ചിലാറിൻ്റെ തീരത്ത് പേരൂരിൽ നടക്കുന്ന പുഴ പുനരുജ്ജീവന സംഗമം മഹാത്മാഗാന്ധി സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ.സാബു തോമസ് ഉദ്ഘാടനം ചെയ്യും. നദീ പുനർ സംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.

Advertisements

പ്രളയരഹിത കോട്ടയം പദ്ധതിയുടെ ഭാഗമായി മീനച്ചിലാർ വേമ്പനാട്ടു കായലിൽ പതിക്കുന്ന എല്ലാ ശാഖകളും ഒരുമിച്ച് തെളിയുകയാണ്. വെള്ളുപ്പറമ്പ് പാലം മുതൽ കിഴക്കോട്ട് കിടങ്ങൂർ കട്ടച്ചിറ വരെ നദിയിൽ തിട്ടകൾ രൂപപ്പെട്ട് വീതി കുറഞ്ഞിരിക്കുകയാണ്. എക്കലും മണലും നിറഞ്ഞ തിട്ടകളിൽ പാഴ് മരങ്ങൾ വളർന്നു ഒഴുക്ക് തടസ്സപ്പെടുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റുമാനൂർ – ഈരാറ്റുപേട്ട റോഡിൽ ഒരോ വർഷവും വെള്ളം കയറി നഗരങ്ങളിലെ കടകളിലും വീടുകളിലും നാശനഷ്ടമുണ്ടാകുന്നത് പതിവാണ്. കരയിൽ വെള്ളം കയറി ദിവസങ്ങളോളം കെട്ടിക്കിടന്നതുമൂലം കരയിലെ പുരയിട കൃഷിനാശവും പതിവാണ്. നദിക്കുള്ളിലെ പാഴ്മരങ്ങൾ നീക്കം ചെയ്യുന്നത് കരയിലെ ജൈവജാലങ്ങളെ രക്ഷിക്കാൻ ആവശ്യമായ ചെറിയ ഇടപെടലാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
അതിനെ തടസ്സപ്പെടുത്താൻ ചില പരി:സ്ഥിതി സംഘടനകൾ മദിരാശിയിലെ ട്രീൻ ട്രിബ്യൂണൽ മുൻപാകെ കേസ് സൽകി. നദിയിലെ പ്രവർത്തനങ്ങൾക്ക് ജലവിഭവ വകുപ്പിനാണ് ചുമതലയെന്നും സർക്കാർ പഠനം നടത്തണമെന്നും ട്രിബൂണൽ ഉത്തരവിട്ടിരുന്നു. അതനുസരിച്ച് നടത്തിയ പഠന റിപ്പോർട്ട് ട്രിബൂണലിൽ സമർപ്പിച്ചു. കോട്ടയം ജില്ലാ കളക്ടർ ദുരന്തനിവാരണ നിയമം കൂടി ഉപയോഗിച്ച് നൽകിയ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് മേജർ ഇറിഗേഷൻ വകുപ്പ് കരാറുകാരനെ നിയോഗിച്ച് മീനച്ചിലാർ തെളിക്കുന്നത്.
ഇപ്പോൾ നദിക്കുള്ളിൽ തുരുത്തായയിടത്തു നിന്നും നീക്കുന്ന എക്കലും ചെളിയും മണലും അളന്ന് തിട്ടപ്പെടുത്തിയ ശേഷം ജില്ലാ കളക്ടർ ഇ-ടെണ്ടർ വഴി ലേലം ചെയ്ത് വിൽക്കും.

പ്രളയമൊഴിവാക്കുവാനായി മീനച്ചിലാർ തെളിക്കുന്ന പ്രവർത്തനങ്ങൾ തടയാൻ ചിലർ നടത്തിയ ഇടപെടലുകൾ ജനപിന്തുണയോടെ മറികടന്നിരിക്കു കയാണ്. മീനച്ചിലാറിൻ്റെ സംരക്ഷണത്തിനായി നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരുടേയും പിന്തുണ ജനകീയ കൂട്ടായ്‌മ അഭ്യർത്ഥിക്കുന്നു.

അഡ്വ.കെ അനിൽകുമാർ

Hot Topics

Related Articles