വൈക്കം : എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 5017-ആം നമ്പർ ബ്രഹ്മമംഗലം ഈസ്റ്റ് ശാഖായോഗത്തിന്റെ ഭരണസമിതി തെരഞ്ഞെടുപ്പും ശ്രീനാരായണ സംഗമവും വർഷിക പൊതുയോഗവും യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഈ ഡി പ്രകാശൻ അധ്യക്ഷത വഹിച്ചു ശാഖാ പ്രസിഡന്റ് എം.ആർ. മണി, സ്വാഗതം ആശംസിച്ചു. ശാഖാ സെക്രട്ടറി പി.വി.സുരേന്ദ്രൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് ശാഖയുടെഭാരവാഹികളായി പ്രസിഡന്റ് -പി കെ വേണു ഗോപാൽ, വൈസ് പ്രസിഡന്റ് ദാസൻ ചന്ദനചോല , സെക്രട്ടറി വി. സി സാബു വടക്കെമലയിൽ,യൂണിയൻ കമ്മറ്റിയംഗം പി വി സുരേന്ദ്രൻ . കമ്മറ്റിയംഗങ്ങളായി എം ആർ മണി, പ്രകാശൻ എം ഡി, വിമല ശിവാനന്ദൻ , ഷീജ, ഷാജി, ജി.സോമൻ , അമ്പിളി സനീഷ്, പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായി പുഷ്പാ സോന ഭവൻ, മധുകുമാർ എം.ജി, വനജാ ജോഷി, എന്നിവർ തെരഞ്ഞെടുക്കപ്പെട്ടുയൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ യുണിയൻ കൗൺസിലർമാരായ അജീഷ് കുമാർകെ എസ് , യു എസ് പ്രസന്നൻ , യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് ബീന പ്രകാശൻ , യുണിയൻ യൂത്ത് മുവ്മെന്റ് പ്രസിഡന്റ് അഭിലാഷ് രാമൻകുട്ടി ശാഖ വൈസ് പ്രസിഡന്റ് കെടി സാബു ജി സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.