പന്തളം ഫയർ സ്റ്റേഷൻ തുറന്ന് പ്രവർത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

നിയമസഭയിൽ ബജറ്റ് ചർച്ചാവേളയിൽ ബജറ്റിനെ അനുകൂലിച്ചും ബജറ്റിലെ പ്രത്യേകതകൾ എണ്ണി പറഞ്ഞും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ജനങ്ങൾക്കുവേണ്ടി ജനക്ഷേമ പ്രവർത്തനങ്ങൾ ആണ് ബജറ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ മേഖലകൾക്കും തുല്യ പ്രാധാന്യം നൽകിയ ബജറ്റ് ആണ് ഇത്. പട്ടികജാതി, പട്ടികവർഗം, സ്ത്രീശാക്തീകരണം, റബർ കർഷകർ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും ജനക്ഷേമമാണ് ഈ ബജറ്റിലൂടെ ജനങ്ങൾക്കായി നൽകിയിരിക്കുന്നത്. എങ്കിലും
അടൂർ മണ്ഡലത്തിലെ ഏറ്റവും സുപ്രധാന വിഷയമായ പന്തളം ഫയർ സ്റ്റേഷൻ പ്രവർത്തനം വൈകുന്നതിൽ ഡെപ്യൂട്ടി സ്പീക്കർ ആശങ്ക അറിയിച്ചു.

Advertisements

ശബരിമല സീസണിലും അല്ലാത്തപ്പോഴും നിരവധി തീർഥാടകർ പന്തളത്തെത്തുന്നതിനാൽ ഫയർ സ്റ്റേഷൻ അത്യന്താപേക്ഷിതമാണ്. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനമായ അടൂരിൽ സാംസ്കാരിക സമുസമുച്ചയം എത്രയും വേഗം ആരംഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണം. അടൂരിനെ വ്യവസായ മേഖലയിൽ മുന്നിലെത്തിക്കാൻ വ്യവസായപാർക്ക്, ഐടി പാർക്ക് എന്നിവ നിർമിക്കുന്നതിന് ഉള്ള നടപടി സ്വീകരിക്കണം. അതോടൊപ്പം ആനന്ദപ്പള്ളി മരമടി മഹോത്സവം നടത്തുന്നതിന് ആവശ്യമായ നിയമനിർമാണം വേണമെന്നും ബജറ്റ് പ്രസംഗവേളയിൽ ഡെപ്യൂട്ടി സ്പീക്കർ ആവശ്യപ്പെട്ടു.

Hot Topics

Related Articles