എ.കെ ആന്‍റണിയോട് വോട്ട് ചോദിച്ച് എൽഡിഎഫ് സ്ഥാനാര്‍ത്ഥി പൂജപ്പുര രാധാകൃഷ്ണന്‍; ഇഷ്ടമാണെങ്കിലും വോട്ട് തരില്ലെന്ന് ആന്‍റണി

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയെ കണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ജഗതി വാർഡിലെ ഇടതു സ്ഥാനാർത്ഥി പൂജപ്പുര രാധാകൃഷ്ണൻ. എകെ ആന്‍റണി താമസിക്കുന്ന ജഗതി വാര്‍ഡിലാണ് പൂജപ്പുര രാധാകൃഷ്ണൻ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. 

Advertisements

തന്നെ കാണാൻ വന്നതിൽ സന്തോഷമുണ്ടെന്നും നടനായ പൂജപ്പുര രാധാകൃഷ്ണനെ ഇഷ്ടമാണെന്നുമാണ് കൂടിക്കാഴ്ചയോട് എകെ ആന്‍റണി പ്രതികരിച്ചത്. പൂജപ്പുര രാധാകൃഷ്ണനെ ഇഷ്ടമാണെങ്കിലും ആശംസിക്കാനോ വോട്ട് തരാനോ കഴിയില്ലെന്നും എകെ ആന്‍റണി പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോൺഗ്രസുകാരനായതുകൊണ്ടാണ് എകെ ആന്‍റണി അനുഗ്രഹിക്കാത്തതെന്നാണ് പൂജപ്പുര രാധാകൃഷ്ണന്‍റെ മറുപടി. എങ്കിലും ഇതെല്ലാം ഇഷ്ടമാണെന്നും ജനാധിപത്യമല്ലേയെന്നും പറഞ്ഞ പൂജപ്പുര രാധാകൃഷ്ണൻ തനിക്ക് രാഷ്ട്രീയ ശത്രുക്കളില്ലെന്നും എതിരാളികല്‍ മാത്രമേയുള്ളുവെന്നും പറഞ്ഞു. ആരോഗ്യകരമായ മത്സരത്തിൽ ഇത്തരം സന്തോഷങ്ങൾ വേണമെന്നും പൂജപ്പുര രാധാകൃഷ്ണൻ വ്യക്തമാക്കി. നേരത്തെ തന്നെ പ്രചാരണം ആരംഭിച്ച പരമാവധി വോട്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൂജപ്പുര രാധാകൃഷ്ണൻ.കേരള കോണ്‍ഗ്രസ് ബിയുടെ സ്ഥാനാര്‍ത്ഥിയായാണ് പൂജപ്പുര രാധാകൃഷ്ണൻ മത്സരിക്കുന്നത്.

Hot Topics

Related Articles