റഹീമിന് പകരം സനോജ് നയിക്കും: ഡിവൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി.കെ സനോജിനെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: എ.എ റഹീം ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലേയ്ക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി. കെ. സനോജിനെ തിരഞ്ഞെടുത്തു. കണ്ണൂർ സ്വദേശിയായ സനോജ് ഡി.വൈ.എഫ്.ഐ കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമായും സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചുവരികയായിരുന്നു.

Advertisements

മുൻ സംസ്ഥാന സെക്രട്ടറി എ.എ. റഹിം കേന്ദ്ര കമ്മിറ്റി പ്രസിഡന്റായി ചുമതലയേറ്റതിനേത്തുടർന്നാണ് സനോജിനെ സെക്രട്ടറിയായി നിയമിച്ചത്.

Hot Topics

Related Articles