‘ബ്ലെസിയുടെ വലിയ സ്വപ്‌നമാണ് ആടുജീവിതം, ചിത്രത്തിനു വേണ്ടി പൃഥ്വി ഭാരം കുറച്ച ഫോട്ടോ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. സഹിച്ചില്ല എനിക്ക്…വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്, അതിന്റെ കൂടെ നീട്ടി വളർത്തിയ താടിയും….’മല്ലിക സുകുമാരൻ

ഏറെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടു ജീവിതം. മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ ബെന്യാമിന്‍റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സിയാണ് ആടുജീവിതം സംവിധാനം ചെയ്യുന്നത്.

Advertisements

സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് ശരീരത്തിലും രൂപത്തിലും വൻ മാറ്റമാണ് നടത്തിയത്. ചിത്രത്തിലെ മകന്റെ മേക്കോവർ കണ്ട് ഞെട്ടികരഞ്ഞു എന്ന് പറയുകയാണ് അമ്മയും നടിയുമായ മല്ലിക സുകുമാരൻ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് ഒത്തിരി കഷ്ടപ്പെട്ടു. ബ്ലെസിയുടെ വലിയ സ്വപ്‌നമാണ് ആടുജീവിതം എന്നും ആ സ്വപ്‌നം എല്ലാ അനുഗ്രഹത്തോടെയും സാക്ഷാത്കരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നെന്നും മല്ലിക ഒരു മീഡിയക്കു നൽകിയ അഭിമുഖത്തിൽ പറയുന്നു.

മല്ലിക സുകുമാരന്റെ വാക്കുകൾ ഇങ്ങനെ… ആടുജീവിതത്തിന് വേണ്ടി ഭാരം കുറച്ച ഒരു ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞെട്ടികരഞ്ഞു പോയി. എന്നെ കാണിക്കാത്ത പടം വേറെയുണ്ടെന്നാണ് അപ്പോൾ രാജു പറഞ്ഞത്. ഏതാണ്ട് പത്തുമുപ്പത് കിലോ കുറച്ചു. വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ കൂടെ നീട്ടി വളർത്തിയ താടിയും. തീരെ അവശാനായുള്ള സ്റ്റിൽസ് ഒന്നും അവൻ എന്നെ കാണിച്ചിട്ടില്ല. അതുവരെ കണ്ടത് തന്നെ സഹിച്ചില്ല. ഇനി ഇത്രയും ഭാരം താന്‍ കുറക്കില്ലെന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട്. അത്രയും അവൻ കഷ്ടപ്പെട്ടു. മറ്റാരും അങ്ങനെ ചെയ്യില്ല…

ബ്ലെസിയുടെ വലിയ സ്വപ്‌നമാണ് ആടുജീവതം. ആ സ്വപ്‌നം എല്ലാ അനുഗ്രഹത്തോടെയും സാക്ഷാത്കരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. ആ സിനിമക്ക് വേണ്ടി ബ്ലെസി എത്രയോ വര്‍ഷങ്ങളായിട്ട് അധ്വാനിക്കുന്നതാണ്. അതിന് വേണ്ടി രാജുവും അറിഞ്ഞ് നിന്നു. അത്രയും വലിയൊരു ആഗ്രഹമായിരുന്നു ആടുജീവിതം. നോവൽ വായിച്ച എല്ലാവർക്കും അത് സിനിമയായാല്‍ എങ്ങനെയുണ്ടാകുമെന്ന് അറിയാന്‍ ആകാംക്ഷയുണ്ട്. എനിക്കും ഉണ്ടത്. എത്രയും പെട്ടെന്ന് റിലീസായാൽ മതിയായിരുന്നു. 

കഴിഞ്ഞ വർഷം ജൂലൈയിൽ ആടുജീവിതത്തിന്റെ ഷൂട്ടിം​ഗ് അവസാനിപ്പിച്ചിരുന്നു. നൂറ്റി അറുപതു ദിവസങ്ങൾക്കു മുകളിൽ ആണ് സിനിമ ചിത്രീകരിച്ചത്. നാലര വര്‍ഷം കൊണ്ടാണ് ബ്ലെസിയും സംഘവും സിനിമ പൂർത്തിയാക്കിയത്. 

കോവിഡ് പ്രതിസന്ധികൾക്കിടയിലും ജോര്‍ദ്ദാൻ, സഹാറ, അൾജീരിയ തുടങ്ങിയ സ്ഥലങ്ങളിലും സിനിമ ചിത്രീകരിച്ചിരുന്നു.

Hot Topics

Related Articles