അസമില്‍ തലയ്ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി കേരളത്തില്‍ പിടിയില്‍; കാണ്ടാമൃഗത്തെ വേട്ടയാടിയ കേസിലുള്‍പ്പെടെ പ്രതി; അസം പൊലീസ് കേരളത്തിലെത്തി

മലപ്പുറം: അസമില്‍ തലയ്ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി കേരളത്തില്‍ പിടിയില്‍. അസം പോലീസ് ഇനാം പ്രഖ്യാപിച്ച സോനിത്പുര്‍ സ്വദേശി അസ്മത് അലി, സഹായി അമീര്‍ ഖുസ്മു എന്നിവരാണ് പിടിയിലായത്. വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെയടക്കം വേട്ടയാടിയ കേസില്‍ പ്രതിയാണ് അസ്മത് അലി. നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. നിലമ്പൂര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisements

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ, നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുവും സംഘവുമാണ് ഇയാളെ പിടികൂടിയത്. ഡി വൈ എസ് പിയുടെ കീഴിലുള്ള ടാക്‌സ്‌ഫോഴ്‌സും നിലമ്പൂര്‍ പോലീസും സംഘത്തിലുണ്ടായിരുന്നു.അസം പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി നിലമ്പൂര്‍ പോലീസിന്റെ വലയിലാകുന്നത്. അസം പോലീസ് നിലമ്പൂരിലെത്തിയിട്ടുണ്ട്. വൈകാതെ ഇയാളെ അസമിലേക്ക് കൊണ്ടുപോകും.

Hot Topics

Related Articles