കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനി ഇന്ന് അൻവാർശേരിയിലേക്ക് പോകില്ല. ചികിത്സ തുടരുന്ന സാഹചര്യത്തിലാണ് യാത്ര ഒഴിവാക്കിയത്. രക്തസമ്മർദ്ദം അടക്കം ഉയർന്നുനിൽക്കുന്ന സാഹചര്യത്തിലാണിത്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മദനി.
ഇന്നലത്തെ അതെ നിലയിൽ തന്നെ ഇപ്പോഴും ആരോഗ്യ നില തുടരുകയാണ്. ശാരീരിക അസ്വസ്ഥതകൾക്കും മാറ്റമില്ല. രാവിലെ ഡോക്ടറുമായി സംസാരിച്ച ശേഷം യാത്ര മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
12 ദിവസത്തേക്കാണ് മദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്. ഇന്നലെ രാത്രി ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ മദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വൻ സ്വീകരണമാണ് നൽകിയത്. രാത്രി ഒൻപത് മണിയോടെയാണ് മദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.