അഭിമന്യു രക്തസാക്ഷി ദിനാചരണം ; എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി വിദ്യാർത്ഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

കോട്ടയം : എറണാകുളം മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകൻ  അഭിമന്യുവിന്റെ രക്തസാക്ഷി ദിനാചരണം കോട്ടയം ജില്ലയിൽ സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി എസ്എഫ് ഐ കോട്ടയം ജില്ലാ കമ്മറ്റി കോട്ടയം നഗരത്തിൽ  വിദ്യാർത്ഥി റാലി സംഘടിപ്പിച്ചു. റാലിയിൽ നൂറ് കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.

Advertisements

രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി എസ്എഫ് ഐ കോട്ടയം ജില്ലാ കമ്മറ്റി കോട്ടയം പഴയ പോലീസ് മൈതാനിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കേന്ദ്ര കമ്മറ്റി അംഗം ജി റ്റി അഞ്ചു കൃഷ്ണ ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബി ആഷിക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മെൽബിൻ ജോസഫ് , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജെ സഞ്ജയ് , മീനു ബിജു , വൈഷ്ണവി ഷാജി , അശ്വിൻ ബിജു , രാഹുൽ , അമൽ ഡി കെ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles