നെടുങ്ങാടപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ പശുവിനെ ഇടിച്ചുവീഴ്ത്തി :  അപകടത്തിൽ പശുവിന് ഗുരുതരമായ പരിക്ക്; കാർ യാത്രക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

തീരുവല്ല : നെടുങ്ങാടപ്പള്ളി ഇരുത്തിക്കലിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലൂടെ നടന്നു വന്ന പശുവിനെ ഇടിച്ചു വീഴ്ത്തി. നെടുങ്ങാടപ്പള്ളി ഇരുത്തക്കൽ എൻഎസ്എസ് കരയോഗത്തിന് സമീപത്താണ് കാർ അപകടത്തിൽപ്പെട്ടത്. കറുകച്ചാൽ ഭാഗത്തേക്ക് വരികയായിരുന്ന കാർ ,  നിയന്ത്രണം നഷ്ടമായി മുന്നിൽ പോകുകയായിരുന്നു പശുവിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടുക ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ പശുവിന് ഒപ്പം ഇതിൻറെ ഉടമസ്ഥനും വീണു. പശുവിന്റെ ഉടമസ്ഥൻ നെടുങ്ങാടപ്പള്ളി സ്വദേശി ബേബിച്ചനും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കാട്ടുചെടികൾക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പശുവിന്റെ നില ഗുരുതരമാണെന്ന് വെറ്റിനറി ഡോക്ടർ അറിയിച്ചു. 

Advertisements

Hot Topics

Related Articles