കോച്ചി: വലതുവശത്തെ കള്ളൻ തങ്ങളുടെ ആദ്യ നഷ്ട സിനിമയാണെന്ന് ഗുഡ്‌വില്‍ എന്റർടെയ്ൻമെൻസിന്റെ സാരഥി ജോബി ജോർജ്. ഗുഡ്‌വില്‍ വിതരണം ചെയ്ത സിനിമയാണിതെന്നും 16 കോടി രൂപ ചെലവാക്കിയാണ് പടം തിയറ്ററില്‍ എത്തിയതെന്നും ജോബി പറയുന്നു. പൈസ വാങ്ങുന്ന നായകന്മാർ പ്രൊമോഷന് നില്‍ക്കണമെന്നും അല്ലെങ്കില്‍ പൈസ വാങ്ങരുതെന്നും ജോബി ജോർജ് വ്യക്തമാക്കി.
ജോബി ജോർജ് പറഞ്ഞത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വലതുവശത്തെ കള്ളൻ ഗുഡ്‌വില്ലിന്റെ ആദ്യത്തെ നഷ്ട സിനിമയാണ്. പക്ഷേ.. അത് ഗുഡ്‌വില്‍ എന്റർടെയ്ൻമെൻസിന്റെ സ്വന്തം പടമല്ല. ഞങ്ങള്‍ ഡിസ്ട്രിബ്യൂട്ട് ചെയ്ത പടമാണ്. അല്ലെങ്കില്‍ ഗുഡ്‌വില്‍ എന്ന പ്രസ്ഥാനം ഒരാളെ സഹായിക്കാൻ പോയതാണ്. ജീവിതത്തില്‍ സ്മരണ ഉണ്ടായിരിക്കണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. തിന്ന ചോറിന് നന്ദി കാണിക്കണം. ഷാജി നടേശൻ എന്ന നിർമാതാവിന്റെ പടത്തിലെ എല്ലാ പാട്ടുകളും ഗുഡ് വില്‍ എന്റർടെയ്ൻമെൻസിന് ആയിരുന്നു കിട്ടിയിരുന്നത്. അവരുമായൊരു പാലം സൃഷ്ടിച്ചിരുന്നു. ആ പാട്ടുകള്‍ കാരണം നമുക്ക് കിട്ടിയ ഹൈപ്പും വാല്യുവും അദ്ദേഹത്തോടൊരു കടപ്പാട് സൃഷ്ടിച്ചു. ഷാജി നടേശന്റെ കഴിഞ്ഞ രണ്ട് സിനിമകള്‍(ഒറ്റ്, ഗ് ർർ) ഫ്ലോപ്പ് ആയിരുന്നു.
ആ പ്രശ്നത്തില്‍ നില്‍ക്കുമ്പോഴാണ് ജീത്തു ജോസഫിന്റെ ഡേറ്റ് കിട്ടുന്നത്. ആരൊക്കെയോ പൈസ കൊടുക്കാമെന്ന് പറഞ്ഞാണ് ഷാജി പടം തുടങ്ങിയത്. എന്നാല്‍ ഇടയ്ക്ക് വച്ച് ആരും പൈസ കൊുക്കാതെ വന്നു. കുടുംബപരമായി പ്രശ്നങ്ങള്‍ വന്നു. ആരും സഹായിക്കാൻ ഇല്ലാതെ വന്നപ്പോഴാണ് ഞാൻ വരുന്നത്. പ്രശ്നങ്ങളറിഞ്ഞപ്പോള്‍ വിതരണാവകാശം തരാൻ പറഞ്ഞു. സാധാരണ ഡിസ്ട്രിബ്യൂഷന് പത്ത് ശതമാനം ആണ് വാങ്ങിക്കുന്നത്. എനിക്ക് അഞ്ച് ശതമാനം മതിയെന്ന് പറഞ്ഞു. അഡ്വാൻസായിട്ട് ആറര കേടി രൂപ കൊടുത്തു. അതിലുള്ള എഗ്രിമെന്റ് ഉണ്ട്. ഷാജി നടേശൻ എനിക്ക് ആ പണം തരാതെ വെറൊരു പടം ചെയ്യാൻ പാടില്ലെന്നാണ് എഗ്രിമെന്റ്. ഇനിയും പുള്ളിയെ സഹായിക്കാൻ ഞാൻ തയ്യാറാണ്.
ആ പൈസ തികയാതെ വന്നപ്പോള്‍ വീണ്ടും പൈസ കൊടുത്തു. അങ്ങനെ വലതുവശത്തെ കള്ളൻ തിയറ്ററില്‍ എത്തുന്നത് 16 കോടി രൂപ ചെലവാക്കിയാണ്. എന്തുകൊണ്ടോ സിനിമ ഓടിയില്ല. ബി. ഉണ്ണികൃഷണൻ പറഞ്ഞു ബിജു മേനോൻ പ്രമോഷന് വന്നില്ലെന്ന്. അത് സത്യമാണ്. പിറ്റേദിവസം അസോസിയേഷൻ ഒരു തീരുമാനം വച്ചപ്പോള്‍, വട്ടമേശ സമ്മേളനം നടത്തിയാല്‍ സിനിമ വിജയിക്കില്ലെന്ന് ഷാജി അങ്ങോട്ട് പോയി അഭിമുഖം കൊടുത്തു. അതിനോട് എനിക്ക് വിയോജിപ്പാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെ വില്‍ക്കണമെങ്കില്‍ മാർക്കറ്റിംഗ് തന്ത്രങ്ങള്‍ വേണം. സിനിമ വിജയിക്കും പരാജയപ്പെടും. ഷാജി നല്ല മനുഷ്യനായത് കൊണ്ട് എനിക്ക് പൈസ തിരിച്ചു തരും. ഇനിയും അദ്ദേഹത്തെ സഹായിക്കും. പൈസ വാങ്ങുന്ന നായകന്മാർ പ്രൊമോഷന് നില്‍ക്കണം. അല്ലെങ്കില്‍ പൈസ വാങ്ങരുത്. ഡിസ്ട്രിക്‌ട് കളക്ടർക്ക് കിട്ടുന്നതിനെക്കാള്‍ ശബളം ഒരു സിനിമാ നടന് കിട്ടുന്നില്ലേ? അപ്പോള്‍ അതിന്റെ കൂറ് കാണിക്കണ്ടേ. സിനിമ ഒരു വ്യവസായമാണ്. എല്ലാവരും അതിനൊപ്പം നില്‍ക്കണം.


