മേഖല ഏതായാലും പറയുന്ന കാര്യങ്ങള്‍ സൂക്ഷിച്ച്‌ പറയണം ; അതായിരിക്കും പൊതുവില്‍ സമൂഹത്തിന് നല്ലത് ; അലൻസിയർ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം : പറയുന്ന കാര്യങ്ങള്‍ സൂക്ഷിച്ച്‌ പറയണമെന്ന് മന്ത്രി വി.ശിവൻകുട്ടി. ചലച്ചിത്ര പുരസ്കാര ദാന വേദിയില്‍ നടൻ അലൻസിയര്‍ ലേ ലോപ്പസ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

Advertisements

ഇത്തരം കാര്യങ്ങള്‍ പ്രചരിക്കുമ്പോള്‍ അവരവര്‍ തന്നെ ചിന്തിക്കണമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഇങ്ങനെയൊക്കെ പറയാൻ പാടുണ്ടോ? സംസ്ഥാന അവാര്‍ഡാണ്. പ്രത്യേകിച്ച്‌ എല്ലാവരും ബഹുമാനിക്കുന്ന അവാര്‍ഡാണ്. അവാര്‍ഡിന്റെ ചരിത്രം, ആ ശില്പം ആരാണ് രൂപകല്പന ചെയ്തത് തുടങ്ങിയ വിഷങ്ങളിലൊന്നും ഇതുവരെ തര്‍ക്കമുണ്ടായിട്ടില്ല. പറയാൻ പാടുണ്ടോയെന്ന് ഓരോരുത്തരും ചിന്തിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതുതാത്പര്യമുള്ള വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന വ്യക്തിത്വങ്ങളാവുമ്പോള്‍, അത് കായികമായാലും സിനിമയായാലും രാഷ്ട്രീയമായാലും പറയേണ്ട കാര്യങ്ങള്‍ സൂക്ഷിച്ചു പറയേണ്ടതായിട്ടുണ്ട്. അതായിരിക്കും പൊതുവില്‍ സമൂഹത്തിന് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.