ചെന്നൈ: ചലച്ചിത്ര നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് തടവ് ശിക്ഷ വിധച്ചു. ചെന്നൈ എഗ്മോർ കോടതിയാണ്ആ റ് മാസം തടവും, അയ്യായിരം രൂപ പിഴയും വിധിച്ചത്.
Advertisements
ചെന്നെ അണ്ണാ ശാലയിലുള്ള മിഡ്ലാന്റ് എന്ന തിയേറ്റർ നടി വാങ്ങി ജയപ്രദ തിയറ്റേഴ്സ് എന്ന പേരിൽ തിയേറ്റർ നടത്തി വരുകയായിരുന്നു. തീയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്. ചെന്നൈ കോർപ്പറേഷനാണ് കേസ് നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുക അടയ്ക്കാൻ നടി തയ്യാറായിരുന്നു എങ്കിലും കോടതി ഇത് തള്ളുകയായിരുന്നു. മുൻപ് ഇതേ കേസിൽ ജയപ്രതിയുടെ വാദം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.