കർഷകർക്കായും പുതിയ പദ്ധതി ; തമിഴ്നാട്ടിൽ വോട്ടു നേടാനുറച്ച് നടൻ വിജയ്

ചെന്നൈ: രാഷ്ചീയപ്രവേശന സാധ്യതകൾ നിലനിൽക്കെ പുതിയ നീക്കവുമായി നടന്‍ വിജയ്. കര്‍ഷകരെ ലക്ഷ്യം വച്ച് ആരാധക സംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കം മുഖേന കർഷകർക്ക് ആടുകളെയും പശുക്കളെയും നൽകാനാണ് പദ്ധതി ഇടുന്നത്. തമിഴ്‌നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

Advertisements

ഒരോ മണ്ഡലത്തില്‍ നിന്നും വിജയ് സംഘടനാ ഭാരവാഹികള്‍ അര്‍ഹരായ കര്‍ഷകരെ കണ്ടെത്തണം എന്നാണ് വിജയിയുടെ നിര്‍‌ദേശം. അതേ സമയം നിര്‍ധന കുട്ടികൾക്ക് സായാഹ്ന ക്ലാസ്സ് തുടങ്ങാനും വിജയ് നീക്കം ആരംഭിച്ചു. ഭാവിയിലെ വോട്ടര്‍മാരെ ഒപ്പം നിർത്താൻ കാമരാജ് മാതൃകയിൽ ദളപതി .234 നിയോജക മണ്ഡലങ്ങളിലെ 10,12 ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയവരെ 12 മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങിൽ ആദരിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിര്‍ധന കുടുംബങ്ങളിലെ കുട്ടികൾക്കായി എല്ലാ മണ്ഡലങ്ങളിലും വിജയ് മക്കൾ ഇയക്കം സായാഹ്നക്ലാസ്സുകൾ തുടങ്ങും. ഗ്രാമങ്ങളിൽ സ്കൂളുകളും വിദ്യാര്‍ത്ഥികൾക്ക് ഉച്ചഭക്ഷണപദ്ധതിയും തുടങ്ങിയ ജനപ്രീയ മുഖ്യമന്ത്രി കാമരാജിന്‍റെ ജന്മദിനത്തിൽ വരും ശനിയാഴ്ച ക്ലാസ്സുകൾ തുടങ്ങാനാണ് നീക്കം.

അതേ സമയം വിജയിയുടെ ചെന്നൈയിലെ പണയൂരിലെ വീട്ടിൽ കഴിഞ്ഞ ജൂലൈ 11,12 ദിവസങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആരാധകകൂട്ടായ്മ ഭാരവാഹികളെ വിജയ് കാണുകയും മണിക്കൂറുകള്‍ നീളുന്ന ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.