തിരുവനന്തപുരം: സിനിമാ–സീരിയൽ താരം അപർണ നായരെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി വിവരമുണ്ട്.
മരണത്തിന് തൊട്ടു മുമ്പ് പോലും താരം സന്തോഷകരമായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അപര്‍ണ നായരുടെ തന്നെ ചിത്രങ്ങളുള്ള റീല്‍ വീഡിയോയാണ് അതിനു മുമ്പ് പങ്കുവെച്ചത്. അപര്‍ണാ നായര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘മേഘതീര്‍ഥം’ എന്ന ചിത്രത്തിലൂടെയാണ് 2009 ൽ അപര്‍ണാ നായര്‍ സിനിമയില്‍ എത്തുന്നത്. ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ‘കല്‍ക്കി’, ‘അച്ചായൻസ്’, ‘മുദ്ദുഗൗ’ എന്നിവയിലും അപര്‍ണാ നായര്‍ വേഷമിട്ടിട്ടുണ്ട്. അപര്‍ണാ നായര്‍ ‘ആത്മസഖി’, ‘ചന്ദനമഴ’, ‘ദേവസ്‍പർശം’, ‘മൈഥിലി വീണ്ടും വരുന്നു’ തുടങ്ങിയ ഹിറ്റ് മലയാളം സീരിയലുകളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്. സഞ്‍ജിത്താണ് അപര്‍ണാ നായരുടെ ഭര്‍ത്താവ് ത്രയ, കൃതിക എന്നിവരാണ് മക്കൾ.