“ആരാണ് കുട്ടിയുടെ അച്ഛൻ? ആരാണ് പിതാവിന്റെ വേഷം ചെയ്യുന്നത് ?” കുഞ്ഞ് ഉണ്ടാകുന്നു എന്ന വാർത്ത പങ്കുവെച്ചു : നടി ഇല്യാന ഡിക്രൂസിനെതിരെ സൈബർ ആക്രമണം

താൻ ഗർഭിണി ആണെന്ന വിവരം ഇന്നലെയാണ് നടി ഇല്യാന ഡിക്രൂസ് വെളിപ്പെടുത്തിയത്. ഒരു കുഞ്ഞുടുപ്പിന്റെ ഫോട്ടോയും ‘മാമ’ എന്നെഴുതിയ ഒരു ലോക്കറ്റും പങ്കുവച്ചാണ് നടി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പങ്കാളിയുടെ വിവരങ്ങൾ ഇല്യാന പങ്കുവച്ചിരുന്നില്ല. ഇതോടെ സോഷ്യൽ മീഡിയയിൽ നടിക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു.

Advertisements

“ആരാണ് കുട്ടിയുടെ അച്ഛൻ? “ഈ നടി എപ്പോഴാണ് വിവാഹം കഴിച്ചത്? ആരാണ് തന്‍റെ പങ്കാളിയെന്ന് ഇവര്‍ ഇതുവരെ പറഞ്ഞിട്ടില്ല. ഇത് ദത്തെടുത്ത കുട്ടിയാണോ?”” ആരാണ് പിതാവിന്റെ വേഷം ചെയ്യുന്നത് ” എന്നു തുടങ്ങി നിരവധി കമന്റുകളാണ് നടിയുടെ പോസ്റ്റിനു താഴെയായി കമന്റ് ചെയ്തിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫർ ആയി ആൻഡ്രൂ നീബോണുമായി ഇല്യാന പ്രണയത്തിൽ ആയിരുന്നു. എന്നാൽ 2019ൽ ഇരുവരും വേർപിരിഞ്ഞു. ശേഷം കത്രീന കൈഫിന്റെ സഹോദരൻ സെബാസ്റ്റ്യനുമായി ബന്ധമുണ്ടെന്ന വാർത്തകൾ വന്നിരുന്നു.

എന്നാല്‍ ഇല്യാനയെ അനുകൂലിക്കുന്ന കമന്‍റും ഏറെയാണ്. ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കേണ്ട എന്ത് ബാധ്യതയാണ് ഇല്യാനയ്ക്ക് എന്നാണ് ചിലര്‍ ചോദിക്കുന്നത്. സിനിമ രംഗത്ത് വിജയം കൈവരിച്ച സ്ത്രീ തനിക്ക് ഒരു കുട്ടിയുണ്ടാകാന്‍ പോകുന്നു എന്ന സന്തോഷം ലോകത്തോട് പങ്കിട്ടു. അതിനപ്പുറം അവരുടെ പേഴ്സണല്‍ കാര്യത്തില്‍ ഇടപെടേണ്ട കാര്യം ആര്‍ക്കും ഇല്ലെന്നാണ് ചിലര്‍ മറുപടി നല്‍കിയത്.

2006-ൽ തെലുങ്ക് ഭാഷാ ചിത്രമായ ദേവദാസിലൂടെയാണ് ഇല്യാന സിനിമ രംഗത്തേക്ക് എത്തിയത്. വിജയ് നായകനായ തമിഴ് ചലച്ചിത്രം നൻപിൽ നായിക ആയി എത്തിയത് ഇല്യാന ആണ്.പോക്കിരി (2006), രാഖി (2006), മുന്ന (2007), ജൽസ (2008), കിക്ക് (2009), ജുലായ് (2012) എന്നിവയുൾപ്പെടെയുള്ള വിജയ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിലെ മുൻനിര നടിയായി ഇല്യാന .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.