എന്ത് കാര്യവും വെട്ടിത്തുറന്ന് പറയുന്ന, നടി എന്നതിലുപരി മോഡലും അവതാരകയുമായ ശ്വേത മേനോൻ മകളെ മാധ്യമങ്ങളിൽ നിന്നും സോഷ്യൽമീഡിയയിൽ നിന്നും അകറ്റിയതിനെപറ്റി മനസുതുറക്കുന്നു…

മലയാള സിനിമയിലെ ശ്രദ്ധേയയായ താരമാണ് ശ്വേത മേനോൻ. 2014ൽ പുറത്തിറങ്ങിയ ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടി ശ്വേത പ്രസവം ലൈവായി ചിത്രീകരിക്കാൻ സമ്മതിച്ചത് വലിയ വാർത്തയായിരുന്നു. മുപ്പത് വർഷമായി ഇന്ത്യൻ സിനിമയുടെ ഭാ​ഗമാണ് ശ്വേത മേനോൻ. നടി എന്നതിലുപരി മോഡലും അവതാരകയുമെല്ലാമാണ് ശ്വേത മേനോൻ. ഇതിനോടകം ഒട്ടനവധി ബോൾഡ് കഥാപാത്രങ്ങളും ശ്വേത മേനോൻ ചെയ്തിട്ടുണ്ട്.

എന്ത് കാര്യവും വെട്ടിത്തുറന്ന് പറയുകയും തന്റെ ശരികൾക്ക് അനുസരിച്ച് ജീവിക്കുകയും പെരുമാറുകയും ചെയ്യുന്ന നടി കൂടിയാണ് ശ്വേത മേനോൻ. ശ്വേതയുടെ പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിലേക്ക് വരുന്നത് 2011ൽ പുറത്തിറങ്ങിയ രതിനിർവേദം എന്ന സിനിമയാണ്. ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത സിനിമയിൽ ആരും ചെയ്യാൻ മടി​ക്കുന്ന ടൈറ്റിൽ റോൾ അതി​ഗംഭീരമായി ശ്വേത ചെയ്തു. ചിത്രത്തിലെ പാട്ടുകളും ശ്വേതയുടെ പ്രകടനവും വളരെ അധികം പ്രശംസിക്കപ്പെട്ടതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്വേതയുടെ സിനിമാ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നും സിനിമയുമായിരുന്നു രതി നിർ‌വേദം. ശ്രീജിത്ത് വിജയിയായിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്തത്. ശ്വേതയെപ്പോലെ തന്നെ ശ്വേതയുടെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. ശ്വേതയുടെ വിവാഹവും വൈറലായിരുന്നു. ജനിച്ചപ്പോൾ തന്നെ വൈറലായി മാറിയ കുഞ്ഞാണ് ശ്വേതയുടെ മകൾ സബൈന. കുഞ്ഞിന്റെ ചിത്രങ്ങൾ മുമ്പ് സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്ന ശ്വേത ഇപ്പോൾ മകളെ സോഷ്യൽമീഡിയയിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അകറ്റി നിർത്തിയിരിക്കുകയാണ്.

താരത്തിന്റെ മകളുടെ ഒറ്റ ചിത്രം പോലും സോഷ്യൽമീഡിയയിലോ യുട്യൂബിലോ കാണാൻ കിട്ടില്ല. ഇപ്പോഴിത മകളെ സോഷ്യൽമീഡിയയിൽ നിന്നും മാധ്യമങ്ങളിൽ നിന്നും മറച്ച് പിടിക്കുന്ന കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ശ്വേത മേനോൻ. ഓൺലൈൻ മാ​ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഒരു ചോദ്യത്തോട് പ്രതികരിക്കവെയാണ് മകൾ എവിടെ എന്ന ചോദ്യത്തിന് ശ്വേത ഉത്തരം നൽകിയത്.

‘സബൈന ഇപ്പോൾ പഠിയ്ക്കുകയാണ്. സ്‌കൂളിൽ പോകുന്നുണ്ട്. അഞ്ചാം ക്ലാസിലാണ്. ബോംബെയിലാണ് ഉള്ളത്. അവൾ വളരെ ഹാപ്പിയായി മുന്നോട്ട് പോകുന്നു. അവൾ അവളുടേതായ രീതിയിലാണ് വളരുന്നതെന്ന്’ ശ്വേത പറയുന്നു. അമ്മയുടെ സിനിമ മകൾ കാണാറുണ്ടോയെന്ന് ചോദിച്ചപ്പോൾ വീട്ടിൽ ഞങ്ങൾ സിനിമാ ടോപിക് അധികം സംസാരിക്കാറില്ല എന്നായിരുന്നു ശ്വേതയുടെ പ്രതികരണം. കൊവിഡ് കഴിഞ്ഞതിന് ശേഷം അവൾ വളരെ തിരക്കിലാണ്. ഒരുപാട് കാര്യങ്ങൾ എഴുതാനും പഠിക്കാനുമുണ്ട്.’- ശ്വേത പറഞ്ഞു.

‘സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് അവളിപ്പോൾ കടന്നുവരുന്നതിനോട് എനിക്ക് താൽപര്യമില്ല. അവളോടൊപ്പം കൂടുമ്പോൾ എനിക്ക് മറ്റൊരു ലോകമാണ്. അവിടെ സിനിമയും സെലിബ്രിറ്റിയും ഒന്നുമില്ല.’ ‘ഞാൻ ഒരു സ്ട്രിക്ട് അമ്മയാണ്. കുറച്ച് ദിവസം വീട്ടിൽ പോയി നിന്ന് അവളുടെ പഠനത്തിലും മറ്റ് കാര്യങ്ങളിലും എല്ലാം ഇടപെടുമ്പോൾ അവൾ പറയും അമ്മ നല്ല നല്ല സിനിമകൾ ഒടിടിയിലും മറ്റുമെല്ലാം വരുന്നുണ്ടല്ലോ. പോയി അഭിനയിക്കൂ എന്ന്’ ശ്വേത മേനോൻ നർമ്മം കലർത്തി പറഞ്ഞു.

പള്ളിമണിയാണ് ശ്വേത അഭിനയിച്ച് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. നീണ്ട 14 വർഷത്തിനുശേഷം നിത്യ ദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന ചിത്രമായ പള്ളിമണി ഹൊറർ സിനിമയാണെന്നാണ് സൂചന. പ്രശസ്ത കലാസംവിധായകൻ അനിൽകുമ്പഴയാണ് സംവിധായകൻ. പള്ളിമണിയിൽ കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. സൈക്കോ ഹൊറർ ത്രില്ലർ ചിത്രമായ പള്ളിമണിയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും കെ.വി അനിലിന്റേതാണ്.

Hot Topics

Related Articles