മിയയുടെ കുഞ്ഞിനെയുമെടുത്ത് വിക്രം…. ചിത്രങ്ങൾ വൈറൽ

കൊച്ചി: മലയാളികളുടെ സ്വന്തം മിയ ജോർജിന്റെ കുഞ്ഞിനെയുമെടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന തെന്നിന്ത്യൻ താര രാജാവ് വിക്രമിന്റെ ചിത്രങ്ങൾ വൈറലാകുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ തന്റെ പുതിയ ചിത്രമായ കോബ്രയുടെ പ്രൊമോഷനായെത്തിയപ്പോഴാണ് വിക്രം മിയയുടെ കുഞ്ഞുമകൻ ലൂക്കയെ എടുത്തുകൊണ്ട് ഫോട്ടോക്ക് പോസ് ചെയ്തത്.

Advertisements

മിയ തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടത്. നൂറുകണക്കിനാളുകളാണ് നിമിഷ നേരംകൊണ്ട് ചിത്രങ്ങൾ ഷെയർചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മിയയുടെ ഭർത്താവ് അശ്വിനുമായും വിക്രം കുശലാന്വേഷണങ്ങൾ നടത്തി. ചിത്രത്തിൽ മിയ നിർണായകമായ ഒരു റോൾ ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങളും ഷൂട്ടിംഗ് വേളകളും ഇരുവരും ഓർത്തെടുത്തു.

ഡിമോണ്ടി കോളനി, ഇമൈക്ക നൊടികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് ജ്ഞാനമുത്തു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ അഭിനയിക്കുന്ന ആദ്യചിത്രമാണിത്. കെ.ജി.എഫിലൂടെ ശ്രദ്ധേയയായ ശ്രീനിധി ഷെട്ടിയാണ് നായിക. റോബോ ശങ്കർ, കെ.എസ്. രവികുമാർ, ആനന്ദ് രാജ്, മൃണാളിനി ദേവി, മീനാക്ഷി ഗോവിന്ദരാജൻ എന്നിവരാണ് മറ്റഭിനേതാക്കൾ.

എ.ആർ. റഹ്മാൻ സംഗീതം നൽകിയ ഗാനങ്ങൾ നേരത്തേ തന്നെ ഹിറ്റ് ചാർട്ടിൽ ഇടംനേടിയിരുന്നു. താമരൈ, പാ.വിജയ്, വിവേക് എന്നിവരാണ് ഗാനരചന. ഹരീഷ് കണ്ണൻ ഛായാ ഗ്രഹണവും ഭുവൻ ശ്രീനിവാസൻ എഡിറ്റിങ്ങും ദിലീപ് സുബ്ബരായൻ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. എസ്.എസ് ലളിത് കുമാറാണ് നിർമാണം.

ഇഫാർ മീഡിയയാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രം ഈ മാസം 31-ന് തിയേറ്ററുകളിലെത്തും.

Hot Topics

Related Articles