‘റാം സിയാ റാം’ ഗാനം ;’ആദിപുരുഷ്’ അപ്ഡേറ്റുമായി പ്രഭാസ്

പ്രഭാസ് നായകനാകുന്ന ചിത്രം ‘ആദിപുരുഷ്’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കിയൊരുക്കുന്ന ‘ആദിപുരുഷി’ല്‍ പ്രഭാസ് നായകനാകുന്നുവെന്ന കാരണത്താല്‍ പ്രേക്ഷകപ്രതീക്ഷകള്‍ ഏറെയാണ്.

പ്രഭാസ് നായകനായ ചിത്രത്തിന്റെ അപ്ഡേറ്റിന് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. കൃതി സനോണ്‍ നായികയാകുന്ന ‘ആദിപുരുഷിന്റെ’ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രഭാസ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റാം സിയാ റാം’ ഗാനം ചിത്രത്തിലേതായി റിലീസ് ചെയ്യുകയാണ്. ‘ആദിപുരുഷ്’ എന്ന ചിത്രത്തിലെ ഗാനം വിവിധ പ്ലാറ്റ്‍ഫോമുകളിലൂടെ, ആഘോഷത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ വിപുലമായ രീതിയില്‍ റിലീസ് ചെയ്യുമെന്നാണ് പ്രഭാസ് അറിയിച്ചിട്ടുള്ളത്.

‘ആദിപുരുഷി’ല്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര് നേരത്തെ പുറത്തുവിട്ടിരുന്നു.

നെറ്റ്ഫ്ലിക്സ് ‘ആദിപുരുഷ്’ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്‍ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

Hot Topics

Related Articles