സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും വയോജനങ്ങൾക്കായി അടൂർ ജനമൈത്രി പോലീസ് നടത്തി

അടൂർ ജനമൈത്രി പോലീസ്, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്, അടൂർ ഹോളിക്രോസ് ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഇളമണ്ണൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിലും, ബോധവൽക്കരണ ക്ലാസിലും നൂറ്റമ്പതോളം മുതിർന്ന പൗരന്മാർ പങ്കെടുത്തു. മെഡിക്കൽ സംഘം പരിശോധനയും വൈദ്യസഹായവും ലഭ്യമാക്കി. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. ‘വയോജനങ്ങളും നിയമ അവബോധവും’ എന്ന വിഷയത്തിൽ അടൂർ ഡിവൈഎസ്പി ആർ ബിനു ബോധവൽക്കരണ ക്ലാസ് നയിച്ചു. അടൂർ പോലീസ് ഇൻസ്പെക്ടർ പ്രജീഷ് റ്റി ഡി, ഏനാത്ത് പോലീസ് ഇൻസ്പെക്ടർ മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles