“ആർ യു റെഡി ബോയ്സ്…” പവർപാക്ട് ആക്ഷൻ രംഗങ്ങളുമായി “ഏജന്റ്” : ട്രെയിലർ കാണാം

തെലുങ്ക് യുവ നടൻ അഖിൽ അക്കിനേനിയും മലയാളത്തിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ആക്ഷൻ ത്രില്ലർ ചിത്രം ‘ഏജന്റി’ന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഈ മാസം 28ന് തിയേറ്ററുകളിൽ എത്തും. മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖിൽ അക്കിനേനിയും എത്തുന്നു.

Advertisements

ചിത്രത്തിൽ സാക്ഷി വൈദ്യ ആണ് നായികാ വേഷം ചെയ്തിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂൽ എല്ലൂർ ആണ്. എഡിറ്റർ നവീൻ നൂലിയാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ലയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം. പി ആർ ഓ: പ്രതീഷ് ശേഖർ.

Hot Topics

Related Articles