ഞങ്ങള്‍ പ്രതീക്ഷിച്ച തീരുമാനമാണിത് ; കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി ; എഐ കാമറ വിഷയത്തിൽ ഹൈക്കോടതിയില്‍ നിന്നുണ്ടായ ഉത്തരവിനെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

തിരുവനന്തപുരം : എഐ കാമറ കരാറുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നുണ്ടായ ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും നാള്‍ മൗനിയായി തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയും സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയുമാണ് കോടതി വിധി.

Advertisements

താനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സംയുക്തമായാണ് അഡ്വ. ജോര്‍ജ് പൂന്തോട്ടം മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേരളത്തിന്‍റെ ധനവകുപ്പു പോലും എതിര്‍ത്ത കാര്യമാണ്. ഇന്നു കോടതിയില്‍ നിന്നുണ്ടായ സുപ്രധാനമായ തീരുമാനം എഐ കാമറ ഇടപാടിലെ കമ്പനികള്‍ക്കു പേയ്മെന്‍റ് കൊടുക്കേണ്ട എന്നാണ്, ഈ തീരുമാനമാണു ഞങ്ങള്‍ പ്രതീക്ഷിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസ് സംബന്ധിച്ച്‌ മറ്റു നടപടികളുമായി കോടതി മുന്നോട്ടു പോകുമെന്നാണു പ്രതീക്ഷിക്കുന്നത്. ചട്ടവിരുദ്ധമായും നിയമവിരുദ്ധമായും നടത്തിയ ഒരു വൻ അഴിമതിയാണ് ഈ കോടതി ഉത്തരവിലൂടെ പുറത്തുവന്നത്. എഐ കാമറ ഇടപാടില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞു. ഏപ്രില്‍ 20ന് ഇതു സംബന്ധിച്ച ആദ്യ ആരോപണം താൻ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട നിയമ പോരാട്ടവുമായി മുന്നോട്ടു പോകും.

Hot Topics

Related Articles