എ ഐ ക്യാമറ പണി തുടങ്ങി ; ഗതാഗതനിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ ഈടാക്കും ; വിശദ വിവരങ്ങളറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് റോഡ് ക്യാമറ വഴി, ഗതാഗതനിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ ഈടാക്കും. രാവിലെ എട്ട് മണി മുതലുള്ള എല്ലാ നിയമലംഘനങ്ങൾക്കും പിഴ ചുമത്തും. ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ 500 രൂപ വീതം പിഴ നൽകണം.

Advertisements

ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ രണ്ടായിരം രൂപയാണ് പിഴ. അനധികൃത പാർക്കിംഗിന് 250 രൂപുയും, അമിത വേഗത്തിന് 1500 രൂപയുമാണ് പിഴ.
നിയമലംഘനം ഓരോ തവണ ക്യാമറയിൽ പകർത്തുമ്പോഴും പിഴ ആവർത്തിക്കും.
രണ്ടിലേറേ പേർ ടൂവീലറിൽ യാത്ര ചെയ്താൽ 1000 രൂപയാണ് പിഴ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്ര നിർദ്ദേശം വരും വരെ 12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്ക് ഇരുചക്രവാഹനത്തിൽ മൂന്നാമത്തെയാളായി യാത്ര ചെയ്യാം. രാത്രി കാല ദൃശ്യങ്ങൾ അടക്കം പകർത്താനാകുന്ന 692 ക്യാമറകളാണ് സജ്ജമായിട്ടുള്ളത്. 34 ക്യാമറകൾ കൂടി ഉടൻ സജ്ജമാകും. കേന്ദ്ര നിയമമനുസരിച്ച് വിഐപികൾക്ക് ഇളവുണ്ടാകും.
തുടക്കത്തിൽ ദിവസം 25,000 പേര്‍ക്ക് നോട്ടീസ് അയക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.