വടക്കാഞ്ചേരിയിൽ എ.ഐ ക്യാമറ പോസ്റ്റ് ഇടിച്ചു തെറിപ്പിച്ച് ഇന്നോവ ; ക്യാമറയും പോസ്റ്റും കണ്ടെത്തിയത് സമീപത്തുള്ള തെങ്ങും തോപ്പിൽ; മനപ്പൂർവമുള്ള ഇടിപ്പിക്കൽ എന്ന് സംശയം

പാലക്കാട് : വടക്കഞ്ചേരി ആയക്കാട് AI ക്യാമറ സ്ഥാപിച്ച പോസ്റ്റ് വാഹനം ഇടിച്ച് തകർന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇടിച്ച ഇന്നോവ കാ‍ര്‍ നിർത്താതെ പോയി. നിലത്തുവീണ ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിലാണ് കണ്ടെത്തിയത്.

വാഹനം ഇടിച്ചതിന്റെ ശക്തിയിൽ ത‍കര്‍ന്ന് വീണ പോസ്റ്റ്, വലിച്ചിഴച്ച് തെങ്ങിൻ തോപ്പിലെത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യാമറ സ്ഥാപിച്ച പോസ്റ്റിൽ മനപ്പൂ‍ര്‍വം വാഹനം ഇടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായും വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായും വടക്കഞ്ചേരി പൊലീസ് അറിയിച്ചു.

Hot Topics

Related Articles