കോട്ടയം: എഐസിസി പ്ലീനറി സമ്മേളനത്തിലേയ്ക്ക് കോട്ടയം ജില്ലയിൽ നിന്നും നാല് നേതാക്കൾക്ക് കൂടി ക്ഷണം. വനിതാ യുവ പ്രാതിനിധ്യം ഉറപ്പ് വരുത്തിയാണ് നേതാക്കളെ പ്ലീനറി സമ്മേളനത്തിലേയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. റായ്പൂരിൽ നടക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിലേയ്ക്ക് ജില്ലയിൽ നിന്നുള്ള ഐഎൻടിയുസി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവും കെപിസിസി സെക്രട്ടറിയുമായ കുഞ്ഞ് ഇല്ലംപള്ളി, കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കോട്ടയം മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സണുമായ ഡോ. പി ആർ സോന,
കെപിസിസി സെക്രട്ടറിയും മഹിളാ കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷയും ജില്ലാ പഞ്ചായത്ത് അംഗവുമായ സുധ കുര്യൻ, എംജി സർവ്വകലാശാല മുൻ സെനറ്റ് അംഗവും കെഎസ് യു മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന, നിലവിൽ യൂത്ത് കോൺഗ്രസ് സംഘടന ചുതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് എന്നിവർക്കാണ് റായ്പൂരിലേയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെപിസിസി നിന്നും ഔദ്യോഗികമായി ഇവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ജോബിൻ ജേക്കബ് കെപിസിസി യിൽ പുതുമുഖമാണ് പ്ലീനറിയിൽ യുവാക്കുകളുടെയും വനിതകളുടെയും പുതുമുഖങ്ങളുടെയും പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പോഷക സംഘടനകൾക്ക് പ്രാതിനിധ്യം നൽകി കെപിസിസി അഡിഷണൽ ലിസ്റ്റ് തയ്യാറാക്കിയത്.