കൊച്ചി : വിമാനത്തിൽ സിനിമ നടിയോട് സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന് പരാതി. എയർ ഇന്ത്യയുടെ മുംബൈ – കൊച്ചി വിമാനത്തിലാണ് സംഭവം. സീറ്റ് തർക്കത്തെ തുടർന്ന് അപമര്യാദയായി പെരുമാറിയെന്നാണ് യുവ മലയാളി നടിയുടെ പരാതി. നെടുമ്പാശ്ശേരി പോലീസിന് പരാതി ഇ-മെയിൽ ചെയ്തിരിക്കുകയാണ്. പരാതി നേരിട്ട് തരാൻ ആവശ്യപ്പെടുമെന്ന് നെടുമ്പാശ്ശേരി പോലീസ് അറിയിച്ചു.
Advertisements