എയർ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി

തിരുവനന്തപുരം: ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരം- ദുബായ് എയർ ഇന്ത്യ എക്പ്രസ്സ് വിമാനമാണ് തിരിച്ചിറക്കിയത്.

Advertisements

ഉച്ചയ്ക്ക് 1.30 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 3.20 ഓടെ തിരിച്ച് ഇറക്കുകയായിരുന്നു. എ.സി തകരാർ മൂലമാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയതെന്ന് അധികൃതർ വിശദീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. തകരാർ പരിഹരിച്ചതിന് ശേഷം വിമാനം പുറപ്പെടുമെന്ന് വിമാനത്താവളത്തിലെ അധികൃതരും എയർ ഇന്ത്യയും അറിയിച്ചു.

Hot Topics

Related Articles