ന്യൂസ് ഡെസ്ക് : അഖില്‍ മാത്യുവിനെതിരായ വ്യാജ കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് പരാതിക്കാരന്‍ ഹരിദാസനെ ഇന്ന് വിശദമായി പൊലീസ് ചോദ്യം ചെയ്യും.ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് ചോദ്യം ചെയ്യല്‍.
ഇയാളുടെ മൊബൈല്‍ ഫോണടക്കമുള്ളവ പൊലീസ് കസ്റ്റഡിയിലാണ്. ഫോണ്‍ സംഭാഷണ രേഖകളും, മെസ്സേജുകളും പൊലീസ് പരിശോധിക്കുകയാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും പൊലീസ് പരിശോധിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യമന്ത്രിയുടെ പി.എക്കെതിരായ ആരോപണത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ് പരാതിക്കാരൻ ഹരിദാസൻ. തിരുവനന്തപുരത്ത് ഹരിദാസൻ ഉണ്ടായിരുന്നു എന്ന് അവകാശപ്പെടുന്നത് ഏപ്രില്‍ ഒൻപതിനും പത്തിനും. ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ ഒൻപതിന് സെക്രട്ടറിയേറ്റ് അവധിയാണ് എന്നത് ഹരിദാസനെ വെട്ടിലാക്കി. ഏപ്രില്‍ പത്തിന് തിരുവനന്തപുരത്ത് നിന്നും മടങ്ങി എന്ന് അവകാശപ്പെടുന്ന ഹരിദാസന്‍റെ ടവര്‍ ലോക്കേഷൻ പതിനൊന്നാം തീയതിയും തിരുവനന്തപുരത്ത് തന്നെ എന്നതും ആരോപണത്തിന് പിന്നിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു.