ലോക്‌സഭാ തിരഞ്ഞെടുപ്പ്; അഖിലഭാരത ഹിന്ദുമഹാസഭയുടെ പിന്തുണ എൽ.ഡി.എഫിന്

കോട്ടയം : ഈ മാസം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് അഖിലഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡൻ്റ് സ്വാമി ദത്തോത്രേയ സായിസ്വരൂപ് പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ ഇരുപത് ലോക്സ‌ഭാ മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങും. ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വവുമായി നടത്തിയ ചർച്ചയുടെ ഭാഗമായാണ് പിന്തുണ നൽകുന്നത്. രാജ്യത്ത് ഇടതുപക്ഷ പാർട്ടികൾ ശക്തിപ്രാപിച്ച് നിൽക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് സ്വാമി ദത്തോത്രയ സായിസ്വരൂപ് പറഞ്ഞു.
മതേതര രാജ്യമായ ഇന്ത്യയിൽ മതേതര കക്ഷികൾ അധികാരത്തിൽ എത്തണമെന്നും കേരളത്തിൽ ഇടതുപക്ഷ മുന്നണി തന്നെയാണ് ജയിച്ചുവരേണ്ടതെന്നും സ്വാമി പറഞ്ഞു.

കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്കും ഉന്നമനത്തിനുമായി എൽ.ഡി.എഫ്. സർക്കാരിനും മുഖ്യമന്ത്രിക്കും പരിപൂർണ്ണ പിന്തുണ അഖിലഭാരത ഹിന്ദുമഹാസഭ നൽകുന്നു. വാരണാസി ഉൾപ്പെടെ ബി.ജെ.പിക്ക് എതിരായി 300-ഓളം സ്ഥാനാർത്ഥികളെ അഖിലഭാരത ഹിന്ദുമഹാസഭ നിർത്തിയിട്ടുള്ളതാണ്. കേരളത്തിൽ ഇന്ന് നടന്നുവരുന്ന വികസനപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനായും വർഗീയ കലാപങ്ങൾ ഇല്ലാതെയും തുടർന്നും സമാധാന അന്തരീക്ഷം കേരളത്തിൽനിലനിൽക്കുന്നതിനുമായി ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് അത്യാവശ്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഖിലഭാരത ഹിന്ദുമഹാസഭയുടെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇടതുപക്ഷ ജനാധിപത്യമുന്നണിയു മായി നടത്തിയ ചർച്ചയെ തുടർന്ന് കേരളത്തിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ലായെന്നതും ഇവിടെ പ്രസക്തമാണ്. സ്വാമി ദത്തോത്രേയ സായിസ്വരൂപ്, അഖില ഭാരത ഹിന്ദുമഹാസഭ കേരള സ്റ്റേറ്റ് പ്രസിഡന്റ്, സ്റ്റേറ്റ് ജനറൽ സെക്രട്ടറി അരുൺ മങ്കാട്ട്, സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി മനോജ് പുളിക്കൻ, സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് വേണുഗോപാൽ എം. പിള്ള, ജില്ലാ പ്രസിഡൻ്റ് ബ്രഹ്മജിത്ത് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles