വല്ലവരുടേയും ചിത്രം പുറത്തുവിട്ടതിന് ഞാനെന്തുവേണം?; മാധ്യമങ്ങളോട് ക്ഷോഭിച്ച്‌ അനില്‍ ആന്റണി

പത്തനംതിട്ട : തനിക്കെതിരെയുള്ള തെളിവുകള്‍ എന്നവകാശപ്പെട്ട് ടി.ജി. നന്ദകുമാർ പത്രസമ്മേളനത്തില്‍ രേഖകള്‍ പുറത്തുവിട്ടതിനെതിരെ പ്രതികരണവുമായി പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാർഥി അനില്‍ ആന്റണി. ആരോപണങ്ങള്‍ നിഷേധിച്ച അനില്‍ ആന്റണി തിരഞ്ഞെടുപ്പിനുശേഷം നന്ദകുമാറിനെതിരേ പരാതി നല്‍കുമെന്ന് പറഞ്ഞു. പ്രതികരണത്തിനിടെ മാധ്യമങ്ങള്‍ക്കെതിരേ അനില്‍ ആന്റണി ക്ഷുഭിതനാകുകയും ചെയ്തു.

നന്ദകുമാർ 2016-ല്‍ തന്നെ ഒരു കേസില്‍ കുടുക്കാൻ ശ്രമിച്ചിരുന്നതായി ആരോപിച്ച അനില്‍ ആന്റണി വല്ലവരുടേയും ചിത്രം പുറത്തുവട്ടതിന് താനെന്ത് വേണമെന്ന് നന്ദകുമാർ പുറത്തുവിട്ട ഫോട്ടോകളെ കുറിച്ച്‌ പ്രതികരിച്ചു. തന്നെ കേസില്‍ കുടുക്കാൻ ശ്രമിച്ചതിന് സാക്ഷിയുണ്ടെന്നും അനില്‍ ആന്റണി അവകാശപ്പെട്ടു. കേരള ചരിത്രത്തില്‍ ആദ്യമായി ഒരു ഓർഗനൈസ്ഡ് ചർച്ച്‌ ഭാരതീയ ജനതാപാർട്ടിയുടെ സ്ഥാനാർഥികളെ പിന്തുണച്ചതായും അനില്‍ ആന്റണി പറഞ്ഞു. വേണമെങ്കില്‍ ഭാരതീയ ജനതാപാർട്ടിയുടെ ദേശീയവക്താവ് കൂടിയായ താനും കുറേ രേഖകള്‍ പങ്കുവെക്കാമെന്നും അനില്‍ ആന്റണി കൂട്ടിച്ചേർത്തു.

Hot Topics

Related Articles