ആലപ്പുഴ മാരാരിക്കുളത്ത് പൊലീസിന്റെ നിരോധിത പുകയില വേട്ട; ഹൈവേ വഴി കടത്തിക്കൊണ്ടു വന്ന 10 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി ; തുടർ പരിശോധനയിൽ കണ്ടെത്തിയത് 62 ചാക്ക് ഹാൻസ്

ആലപ്പുഴ: മാരാരിക്കുളത്ത് പൊലീസിന്റെ വൻ നിരോധിത പുകയില ഉത്പന്ന വേട്ട. രണ്ടിടങ്ങളിൽ നിന്നായി 62 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. മാരാരിക്കുളം ഹൈവേയിൽ കണിച്ചു കുളങ്ങര ജംഗ്ഷനിൽ കാറിൽ കടത്തിക്കൊണ്ടു വന്ന 10 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം ഹാൻസ് വിൽപ്പന നടത്തുന്ന വൻ റാക്കറ്റിലെ കണ്ണികളായ എറണാകുളം പള്ളിപ്പുറം പള്ളിക്കാട്ട് അഖിൽ രാജു (35), എറണാകുളം മുനമ്പം കോട്ടയക്കാട് രാജേഷ് എന്നിവരെ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ എറണാകുളം മുനമ്പത്ത് ബാത്ത് റൂമിൽ ഒളിപ്പിച്ച നിലയിൽ 62 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും മാരാരിക്കുളം പൊലീസും ചേർന്നാണ് പരിശോധന നടത്തി ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.

Advertisements

Hot Topics

Related Articles