ഡോ. വന്ദനാദാസ് വധക്കേസ്: പ്രതി കുറ്റക്കാരൻ ; ശിക്ഷ മറ്റന്നാൾ 

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെ ഡോ.വന്ദന ദാസ് കുത്തേറ്റു മരിച്ച കേസിൽ കൊല്ലം സെഷൻസ് കോടതി പ്രതി സന്ദീപ് കുറ്റക്കാരൻ എന്ന് കണ്ടെത്തി . ശിക്ഷ മറ്റെന്നാൾ വിധിക്കും. 

Advertisements

2023 മേയ് 10ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കോട്ടയം മുട്ടുചിറ കാളിപറമ്പ് കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകൾ ഡോ. വന്ദന ദാസ് (23) കുത്തേറ്റു മരിച്ചത്. ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്‌കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ചു കുത്ത് കൊലപ്പെടുത്തി എന്നതാണ് കേസ്.

Hot Topics

Related Articles