ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി ചൈത്രാ തെരേസ ജോൺ ചുമതലയേറ്റു: ചുമതല ഏറ്റെടുത്തത് കോട്ടയം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും ജില്ലാ പൊലീസ് മേധാവിയായി ചൈത്രാ തെരേസ ജ: ചുമതല ഏറ്റെടുത്തത് കോട്ടയം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും 

ആലപ്പുഴ :  ജില്ലാ പോലീസ് മേധാവിയുടെ താത്കാലിക ചുമതല ഉണ്ടായിരുന്ന കെ കാർത്തിക്  ഐ പി എസിൽ നിന്നുമാണ് ചുമതല ഏറ്റെടുത്തത്.  ജി ജയ്ദേവ് ഭീകരവിരുദ്ധ സ്ക്വാഡിലേക്ക് ട്രാൻസ്ഫർ ആയതിനെ തുടർന്നാണ് ചൈത്ര തെരേസ ജോൺ ജില്ലാ പോലീസ് മേധാവിയായി നിയമിതയായത്. 

കോഴിക്കോട് ഈസ്റ്റ് ഹിൽ‍ സ്വദേശിയായ ചൈത്ര 2015 ഐ പി എസ് ബാച്ചുകാരിയാണ്. വനിത സെല്‍ എസ് പി, ഭീകരവിരുദ്ധ സേനയുടെ മേധാവി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജില്ലയിലെ മയക്കുമരുന്ന് ലഹരി വ്യാപനത്തിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ചുമതല ഏറ്റെടുത്തശേഷം ചൈത്ര തെരേസ ജോൺ പറഞ്ഞു.

Hot Topics

Related Articles